World

അമേരിക്കയുടെ നടപടി അപകടകരം; വിമര്‍ശിച്ച് റഷ്യ

മോസ്‌കോ: റഷ്യയുമായുള്ള അണ്വായുധ കരാറില്‍ നിന്നു പിന്‍മാറാനുള്ള യുഎസ് തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് റഷ്യ. യുഎസിന്റെ നടപടി അപകടകരമാണെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. സമാധാനം ആഗ്രഹിക്കുന്ന ലോകത്തെയാകെ വെല്ലുവിളിക്കുകയാണ് യുഎസ്. മറിച്ച് ചിന്തിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റെബക്കോവ് അറിയിച്ചു.
മൂന്നു പതിറ്റാണ്ട് മുമ്പ് ഒപ്പുവച്ച ഇന്റര്‍മീഡിയേറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) കരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ തുടര്‍ച്ചയായി ലംഘിച്ചു എന്നാരോപിച്ചായിരുന്നു പിന്‍മാറ്റം. റഷ്യയുമായി അനുനയശ്രമങ്ങള്‍ നടത്താതെ പെട്ടെന്നുള്ള പിന്‍മാറ്റം അമേരിക്കയ്ക്കു തന്നെ തിരിച്ചടിയാവുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it