Second edit

അമിത ലൈംഗികത

അമിതമായ ലൈംഗികാസക്തി രോഗമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്ന വൈദ്യശാസ്ത്ര വിദഗ്ധന്‍മാര്‍ തങ്ങളുടെ അഭിപ്രായം മാറ്റാന്‍ തയ്യാറാവേണ്ടിവരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാശ്ചാത്യനാടുകളിലെ ലൈംഗിക അരാജകത്വത്തിനെതിരേ മതവിശ്വാസികള്‍ നടത്തുന്ന നീക്കങ്ങള്‍ നേരിടുന്നതിനായി പൊതുവില്‍ ശാസ്ത്രലോകം നിയന്ത്രണമില്ലാത്ത ലൈംഗികബന്ധങ്ങളെ സ്വാഭാവികം എന്നു പറഞ്ഞു നിസ്സാരമാക്കുകയായിരുന്നു. എന്നാല്‍, ഹോളിവുഡിലെ സിനിമാ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ കാമകേളികളെക്കുറിച്ച പരാതികള്‍ വ്യാപകമായതോടെ ഈയൊരു സ്വഭാവവൈകൃതം വീണ്ടും ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. ലോസ് ആഞ്ചലസിലെ കാലഫോര്‍ണിയ സര്‍വകലാശാലാ മനശ്ശാസ്ത്ര വിദഗ്ധര്‍ അമിത ലൈംഗികത മനോരോഗമാണോ എന്നു പരിശോധിക്കുന്ന ഒരു സര്‍വേ നടത്തിയിരുന്നു. ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ അതിന്റെ ഫലങ്ങള്‍ ഈയിടെ പ്രസിദ്ധീകരിച്ചു. സര്‍വേക്ക് നേതൃത്വം കൊടുത്ത ഡോ. റോറി റെയ്ഡ്, അമിത ലൈംഗികത ഒരു മനോരോഗമാണെന്ന നിഗമനത്തിലാണ് എത്തുന്നത്. മാനസിക സംഘര്‍ഷവും വിഷാദരോഗവും തടയാനുള്ള വഴി ആയാണ് പലരും ലൈംഗികബന്ധങ്ങളെ കാണുന്നത്. അമിത ലൈംഗികത രോഗമായിക്കണ്ട് അതിനുള്ള ചികില്‍സയെന്തെന്ന് നിര്‍ണയിക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍. അമേരിക്കന്‍ സൈക്കളോജിക്കല്‍ അസോസിയേഷന്‍ സ്വവര്‍ഗരതി                   മനോരോഗമല്ലെന്നു തീരുമാനിച്ചിരുന്നത് കുറച്ചു മുമ്പാണ്.   അവര്‍ ഈ പുതിയ പഠനത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
Next Story

RELATED STORIES

Share it