Flash News

അമിത് ഷായുടേത് ധൃതരാഷ്ട്ര ആലിംഗനം;സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ വിശ്വാസികള്‍ ഒപ്പം കാണില്ല:ഗീവര്‍ഗീസ് കുറിലോസ്

അമിത് ഷായുടേത് ധൃതരാഷ്ട്ര ആലിംഗനം;സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ വിശ്വാസികള്‍ ഒപ്പം കാണില്ല:ഗീവര്‍ഗീസ് കുറിലോസ്
X


തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍ക്കെതിരെ വിമര്‍ശനവുമായി യാക്കോബാ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കുറിലോസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മേലധ്യക്ഷന്മാര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. 'ചില്ലറ' ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ലെന്ന് അദ്ദേഹം പറഞ്ഞു.അംബേദ്കറിനെയും അയ്യങ്കാളിയെയും ആലിംഗനം ചെയ്ത് ആ സാമൂഹിക നീതിയുടെ ധാരകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തന്നെയാണ് ഇക്കൂട്ടര്‍ ഇപ്പോഴും തുടരുന്നത്. സവര്‍ണ്ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനം ആണെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നന്ന് എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സവര്‍ണ്ണ ഫാഷിസവും ജാതി മേധാവിത്വവും മനുവാദവും മതന്യൂനപക്ഷ / ദളിത് /ആദിവാസി / സ്ത്രീവിരുദ്ധതയും മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദേശീയതയുമായി മത ന്യൂനപക്ഷങ്ങള്‍ക്കും അടിസ്ഥാനസമൂഹങ്ങള്‍ക്കും ഒരു കാലത്തും പൊരുത്തപ്പെടുവാന്‍ സാധിക്കുകയില്ല, കേരളത്തില്‍ പ്രത്യേകിച്ചും. ഇവരുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് െ്രെകസ്തവ മേലദ്ധ്യക്ഷന്മാര്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയ്ക്കും കണ്ടമാല്‍ ഉള്‍പ്പെടെയുള്ള ആസൂത്രിത ഹത്യകള്‍ക്കും ഇന്നും തുടരുന്ന ദളിത്/ ആദിവാസി പീഢനങ്ങള്‍ക്കും ഇവര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടണമായിരുന്നു. ദളിത് െ്രെകസ്തവരുടെയും ദളിത് മുസ്ലീങ്ങളുടെയും സംവരണ നിഷേധത്തിനെതിരെ അവരെ കൊണ്ട് മറുപടി പറയിക്കണമായിരുന്നു. ഭരണഘടനയുടെ അന്തസ്സത്തകള്‍ തിരുത്തുകയില്ല എന്ന് ഉറപ്പ് വാങ്ങണമായിരുന്നു. ഇതെല്ലാം മറന്ന് ' ചില്ലറ ' ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ല. അംബേദ്കറിനെയും അയ്യങ്കാളിയെയും ആലിംഗനം ചെയ്ത് ആ സാമൂഹിക നീതിയുടെ ധാരകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തന്നെയാണ് ഇക്കൂട്ടര്‍ ഇപ്പോഴും തുടരുന്നത്. സവര്‍ണ്ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനം ആണെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നന്ന്.
Next Story

RELATED STORIES

Share it