Flash News

അമിത് ഷാക്കെതിരായ വാര്‍ത്ത ന്യൂസ് 18 മുക്കി

അമിത് ഷാക്കെതിരായ വാര്‍ത്ത ന്യൂസ് 18 മുക്കി
X


ന്യൂദല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരായ വാര്‍ത്ത റിലയന്‍സ് ഗ്രൂപ്പിന്റെ ചാനലായ ന്യൂസ് 18 മിനിറ്റുകള്‍ക്കകം മുക്കി.
നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍ മാറിയെടുത്ത സഹകരണ ബാങ്ക് അമിത് ഷാ ഡയറക്ടറായ ബാങ്കാണെന്ന വാര്‍ത്തയാണ് ന്യൂസ് 18 ന്റെ വെബ്സൈറ്റില്‍ നിന്ന് അപ്ര്യക്ഷമായത്.

'നോട്ട് നിരോധനം; ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് അമിത് ഷാ ഡയരക്ടറായ ബാങ്കില്‍; വിവരാവകാശ രേഖ' എന്ന തലക്കെട്ടിലായിരുന്നു ന്യൂസ് 18 വെബ്സൈറ്റ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത പിന്‍വലിച്ചു. വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്ഷമിക്കണം, നിങ്ങള്‍ അന്വേഷിക്കുന്ന പേജ് ഇപ്പോള്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. എന്നാല്‍, ആദ്യം കൊടുത്ത വാര്‍ത്ത ഗൂഗിള്‍ ന്യൂസില്‍ ഇപ്പോഴും ലഭ്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് മാറിയെടുത്തത് എന്നായിരുന്നു വിവാരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
Next Story

RELATED STORIES

Share it