അമിത്ഷായുടെ കത്തില്‍ കള്ളങ്ങളെന്ന് മറുപടിയുമായി നായിഡു
BY sruthi srt25 March 2018 6:00 AM GMT
X
sruthi srt25 March 2018 6:00 AM GMT
വിജയവാഡ: തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടുപോയതുമായി ബന്ധപ്പെട്ട് അമിത്ഷായുടെ തുറന്ന കത്തിന് ചന്ദ്രബാബു നായിഡുവിന്റെ രൂക്ഷ മറുപടി. അമിത്ഷായുടെ കത്ത് പൂര്‍ണമായും കള്ളമാണ് പറയുന്നതെന്നു നായിഡു ആരോപിക്കുന്നു. വികസനത്തിന്റെ പേരില്‍ ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നും ആന്ധ്രയുടെ ക്ഷേമത്തിനായി ബിജെപി സര്‍ക്കാര്‍ ഏറ്റവും മികച്ച കാര്യങ്ങളാണ് ചെയ്തതെന്നും നേരത്തേ ചന്ദ്രബാബുവിനയച്ച തുറന്ന കത്തില്‍ അമിത്ഷാ പറഞ്ഞിരുന്നു. ആന്ധ്രയുടെ വികസന പ്രശ്നങ്ങള്‍ക്കു പകരം രാഷ്ട്രീയ പരിഗണനകള്‍ക്കാണ് ടിഡിപി മുന്‍ഗണന നല്‍കിയത്. എന്‍ഡിഎ വിട്ടുപോവാനുള്ള തീരുമാനം ഏകപക്ഷീയവും നിര്‍ഭാഗ്യകരവുമാണെന്നും എന്‍ഡിഎ വിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അമിത്ഷാ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
നിരവധി ഫണ്ട് ആന്ധ്രപ്രദേശിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇത് ഉപയോഗപ്പെടുത്തിയില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയാണ് നായിഡു നല്‍കിയത്. മികച്ച ജിഡിപിയാണ് ആന്ധ്രയ്ക്കുള്ളത്. കൃഷിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അങ്ങനെയുള്ള ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണ് അമിത്ഷാ. കത്തില്‍ മുഴുവന്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇത് അദ്ദേഹത്തിന്റെ മനോഭാവം എന്താണെന്നു കാണിക്കുന്നുവെന്നും നായിഡു പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT