kozhikode local

അഭ്യസ്തവിദ്യരായ സ്ത്രീകളില്‍ 60 ശതമാനവും തൊഴില്‍ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല: മന്ത്രി

കോഴിക്കട്: അഭ്യസ്തവിദ്യരായ സ്ത്രീകളില്‍ 60 ശതമാനവും തൊഴില്‍ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെന്നത് ആശങ്കാജനകമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എകെപിസിടിഎ വനിതാവിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. അഭ്യസ്തവിദ്യരായ സ്ത്രീകളില്‍ 60 ശതമാനവും തൊഴില്‍ മേഖലയിലേക്ക് എത്തുന്നില്ല. ഇത് തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ന്യൂനപക്ഷമാവുന്നതിനും ആക്രമണത്തിന് ഇരയാവുന്നതിനും കാരണമാവുന്നു. സ്ത്രീകള്‍ സ്വതന്ത്രമാവണമെങ്കില്‍ അവരുടെ രാഷ്ട്രീയവല്‍ക്കരണം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. കേരളവനിതാ കമ്മീഷന്റെ സഹായത്തോടെ നടന്ന സ്ത്രീകളുടെ സ്വകാര്യത, തൊഴില്‍, പദവി എന്ന സെമിനാറില്‍ എകെപിസിടിഎ വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. പി കെ കൗശലകുമാരി അധ്യക്ഷത വഹിച്ചു. കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, പ്രഫ. എ ജി ഒലീന, ഡോ. ബീന എസ്, ഡോ. കെ എല്‍ വിവേകാനന്ദന്‍ സംബന്ധിച്ചു. മലേസ്യയിലെ ലിന്‍ഡണ്‍ യൂനിവേഴ്‌സിറ്റി പ്രഫ. ഡോ.കവിത ഹല്‍ഡോറല്‍, സംസ്ഥാന ജെ ന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി കെ ആനന്ദി, അഡ്വ. പി എം ആതിര വിഷയാവതരണം നടത്തി. തുടര്‍ന്ന് വിവിധ വേദികളിലായി ആറുവിഷയങ്ങളില്‍ എട്ടോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആര്യ ഗോപി, മൈന ഉമൈബാന്‍, കെ ടി വിദ്യ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. തുടര്‍ന്ന് അനില്‍വര്‍മ, ടി പി കുഞ്ഞിക്കണ്ണന്‍, ടി കെ ദേവരാജന്‍ എന്നിവര്‍ രചിച്ച ‘നോട്ടുനിരോധനം ജിഎസ്ടിവരെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.ഡോ. പി എന്‍ ഹരികുമാര്‍, പ്രഫ. ആര്‍ ബിന്ദു, ഡോ. സി എല്‍ ജോഷി, ഡോ. സി അബ്്ദുല്‍ മജീദ്, ഡോ. കെ പി വിനോദ്കുമാര്‍, ഡോ. ബി കെ ബാബു, ഡോ. എന്‍ എം സണ്ണി, ഡോ. പി ടി മാലിനി, ഡോ. ടി മുഹമ്മദ് സലിം സംസാരിച്ചു.
Next Story

RELATED STORIES

Share it