World

അഭയാര്‍ഥി പ്രശ്‌നം: രാജി ഭീഷണിയുമായി മന്ത്രി

ബര്‍ലിന്‍: അഭയാര്‍ഥി പ്രശ്‌നത്തിനു പരിഹാരം കാണുക എന്ന ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലിന്റെ നയത്തിന് സര്‍ക്കാരിനുള്ളില്‍ തിരിച്ചടി. ഇതാണു നയമെങ്കില്‍ താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍ പറഞ്ഞു. ഇതോടെ ചാന്‍സലര്‍ മെര്‍ക്കലിന്റെ വിശാല മുന്നണി സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലേക്കു നീങ്ങുന്നതായി സൂചന. മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂനിയന്റെ (സിഎസ്‌യു) പ്രതിനിധിയാണു സീഹോഫര്‍.
സിഡിയു നേതാക്കളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ഉടമ്പടിയില്‍ എത്തിച്ചേരാനാവുമെന്നാണു പ്രതീക്ഷയെന്നും സീഹോഫര്‍ മാധ്യമങ്ങളോടു പറഞ്ഞു.  സിഎസ്‌യു   അധ്യക്ഷന്‍ കൂടിയാണ് 69കാരനായ സീഹോഫര്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി പേര് രജിസ്റ്റര്‍ ചെയ്തവര്‍ ജര്‍മന്‍ അതിര്‍ത്തിയിലെത്തിയാല്‍ തിരിച്ചയക്കുമെന്നാണു സീഹോഫറിന്റെ നിലപാട്. ഈ നടപടിയെ ചാന്‍സലര്‍ മെര്‍ക്കല്‍ എതിര്‍ക്കുന്നുണ്ട്. അഭയാര്‍ഥികളെ ജര്‍മനി സ്വീകരിക്കണമെന്നാണു മെര്‍ക്കലിന്റെ നയം.
നേരത്തേ തന്നെ  ഇക്ക€ാര്യത്തില്‍ മെര്‍ക്കലും സീഹോഫറും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. മുന്നണി സര്‍ക്കാരിനുള്ളില്‍ ഉയര്‍ന്നുവരുന്ന വിഷയം മെര്‍ക്കലിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. സീഹോഫറെ അനുനയിപ്പിക്കാന്‍ മെര്‍ക്കല്‍ നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം സീഹോഫര്‍ തന്നെ തുറന്നുപറയുകയും ചെയ്തു. നേരത്തെ അഭയാര്‍ഥി പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നു സിഎസ്‌യു പാര്‍ട്ടി മെര്‍ക്കലിനോട് ആവശ്യപ്പെട്ടിരുന്നു.
ജര്‍മനിയില്‍ അഭയാര്‍ഥികള്‍ നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും ആഭ്യന്തരമന്ത്രി എന്ന നിലയില്‍ കണ്ടിരിക്കാന്‍ കഴിയില്ലെന്ന് സീഹോഫര്‍ മാധ്യമങ്ങളെ അറിയിച്ചു. സീ—ഹോഫറെ അനുനയിപ്പിക്കാന്‍ മെര്‍ക്കല്‍ നടത്തിയ ശ്രമങ്ങളും ഫലംകണ്ടില്ല.
മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിനു മൂന്നില്‍ രണ്ട് ജര്‍മനിക്കാരുടെയും പിന്തുണയുള്ളതായാണ് എആര്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമാവുന്നത്. അതേസമയം, അതിര്‍ത്തിയില്‍ വച്ച് അഭയാര്‍ഥികളെ തിരിച്ചയ—ക്കുന്നതിനോടും ഭൂരിപക്ഷം പേരും യോജിക്കുന്നു.
Next Story

RELATED STORIES

Share it