kasaragod local

അബ്ദുല്‍ ജബ്ബാര്‍ വധം: മൂന്നു പ്രതികളെ വെറുതെ വിട്ടു

ബദിയടുക്ക: എന്‍മകജെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന അബ്ദുല്‍ ജബ്ബാറി(26) നെ കാര്‍ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തിയ കേസില്‍ സി പി എം മുന്‍ ഏരിയ സെക്രട്ടറി അടക്കം മൂന്ന് പേരെ  ഹൈകോടതി കുറ്റവിമുക്തരാക്കി. മുന്‍ കുമ്പള ഏരിയ സെക്രട്ടറി സുധാകര മാസ്റ്റര്‍ , എന്‍മകജെ ലോക്കല്‍ കമ്മിറ്റി അംഗം നടുവയല്‍ അബ്ദുല്ല കുഞ്ഞി, പൈവളിഗെയിലെ സി പി എം പ്രവര്‍ത്തന്‍ യശ്വന്ത് കുമാര്‍ എന്നിവരെയാണ് ഹൈകോടതി ഡിവിഷന്‍ ബഞ്ച് കുറ്റ വിമുക്തരാക്കിയത്.
കേസിലെ മറ്റു പ്രതികളായ മുഹമ്മദ് കുഞ്ഞി എന്ന നിലഗിരി മൊയ്തു, മഹേഷ്, അബ്ദുല്‍ ബഷീര്‍, രവി എന്നിവരുടെ ഇരട്ട ജീവ പര്യന്തം തടവ് ഹൈകോടതി ശരിവെച്ചു. ഇവരില്‍ രവി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും  മറ്റു മുന്ന് പേര്‍ ചീമേനി തുറന്ന ജയിലിലും തടവ് അനുഭവിക്കുകയാണ്.   2009നവംബര്‍ മുന്നിനാണ് ജബ്ബര്‍ കൊല്ലപ്പെട്ടത്.  ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് ഉക്കിനടുക്കയില്‍ തടഞ്ഞു നിര്‍ത്തി.
വെട്ടി കൊലപെടുത്തിയെന്നാണ് ബദിയഡുക്ക പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ഠിച്ച ജബ്ബര്‍ കേസ് പിതാവ് ഹസയ്‌നാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹോകോടതിയാണ് സി ബി ഐ ക്ക് കൈമാറിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല പാതകത്തിന്റെ ഗൂഡാലോചന യില്‍ മുഖ്യ പങ്ക് വഹിച്ചത് സുധാകര മാസ്റ്ററും പണം മുടക്കിയത് നടുബയല്‍ അബ്ദുല്ല കുഞ്ഞിയുമാണെന്നും ആരോപിച്ച് സി ബി ഐ ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അന്ന് കേന്ദ്ര സംസ്ഥാന ഭരണങ്ങള്‍ കോണ്‍ഗ്രസിനായിരുന്നു.ഇതിന്റെ സ്വാധിനത്തില്‍ സി ബി ഐ കള്ള കേസ് ചമച്ചുവെന്നാണ് സി പി എം നിലപാട്. കോടതി വിധിയില്‍ ആഹ്ലാദംപ്രകടിപിച്ച്   പെ ര്‍ള ടൗണില്‍ സി പി എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.അതേ സമയം ഹൈകോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it