Flash News

അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ടി കെ രാമകൃഷ്ണന്‍ പുരസ്‌ക്കാരം എം മുകുന്ദന്

അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ടി കെ രാമകൃഷ്ണന്‍ പുരസ്‌ക്കാരം എം മുകുന്ദന്
X
തിരുവനന്തപുരം: അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള ടി കെ രാമകൃഷ്ണന്‍ പുരസ്‌ക്കാരം എം മുകുന്ദനാണ്.  അബുദാബി ശക്തി പുരസ്‌കാരസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി, അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയംഗം പ്രഭാവര്‍മ്മ എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നോവലിനുള്ള അവാര്‍ഡ് പി കൃഷ്ണനുണ്ണിയുടെ കേരളം ഒരു ഡോക്യുമെന്ററിക്കാണ്. കവിതക്ക് രണ്ടുപേര്‍ക്കാണ് അവാര്‍ഡ്. അഹമ്മദ് ഖാന്‍ (മതേതര ഹാസം), വിനോദ് വൈശാഖി(കൈതമേല്‍ പച്ച). മികച്ച നാടകത്തിനുള്ള പുരസ്‌ക്കാരം സുഭാഷ് ചന്ദ്രനാണ് (ഒന്നരമണിക്കൂര്‍). ചെറുകഥാ പുരസ്‌ക്കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ ( കൊല്ലപ്പാട്ടി ദയ ) അര്‍ഹനായി. വിജ്ഞാനസാഹിത്യ അവാര്‍ഡിന് ഡോ. കെ എന്‍ ഗണേഷും (മലയാളിയുടെ  ദേശകാലങ്ങള്‍), ഡോ. വിപിപി മുസ്തഫ(കഥയും പ്രത്യയശാസ്ത്രവും) അര്‍ഹരായി. ബാലസാഹിത്യ പുരസ്‌ക്കാരം കെ രാജേന്ദ്രനാണ്. (ആര്‍സിസിയിലെ അത്ഭുതകുട്ടികള്‍).സാഹിത്യ നിരൂപണത്തിന് ഡോ. പി സോമനും(വൈലോപ്പിളളി കവിത) ഇതരസാഹിത്യത്തിന് ഡോ. ജോര്‍ജ് വര്‍ഗീസും (ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ ജീവിതം, ശാസ്ത്രം, ദര്‍ശനം) അര്‍ഹരായി. അവാര്‍ഡുതുകയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം. ആഗസ്ത്  രണ്ടാംവാരം എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
Next Story

RELATED STORIES

Share it