അബുദബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു 22 പേര്‍ക്ക് പരിക്കേറ്റു
BY ajay G.A.G6 Feb 2018 5:46 PM GMT
X
ajay G.A.G6 Feb 2018 5:46 PM GMT
അബുദബി: കനത്ത മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അബുദബിയില്‍ 44 വാഹനങ്ങള്‍ നിരയായി കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണന്നും മറ്റുള്ളവര്‍ക്ക് നിസ്സാരമായ പരിക്കാണുള്ളതെന്നും അബുദബി പോലീസിന്റെ ട്രാഫിക്ക് പെട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി വ്യക്തമാക്കി. രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ദേശീയ പാതയില്‍ ദുബയ്് അബുദബി ദേശീയ പാതയില്‍ ഖീസാദ് പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ദൂരക്കാഴ്ച കുറഞ്ഞതും മുമ്പില്‍ പോകുന്ന വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതുമാണ് അപകട കാരണം. മൂടല്‍ മഞ്ഞും ഇന്നും തുടരാന്‍ സാധ്യതയുള്ളത് കൊണ്ട് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്്് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT