അഫ്‌റാസുല്‍ ഖാന്റെ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ സന്ദര്‍ശിച്ചു
BY kasim kzm25 Dec 2017 2:20 AM GMT
X
kasim kzm25 Dec 2017 2:20 AM GMT
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സംഘപരിവാര പ്രവര്‍ത്തകനായ ശംഭുലാല്‍ റായ്ഗര്‍ വെട്ടിയും ചുട്ടും കൊന്ന അഫ്‌റാസുല്‍ ഖാന്റെ പശ്ചിമ ബംഗാളിലുള്ള കുടുംബത്തെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍, പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഈ മാസം 6ന് ലൗജിഹാദ് ആരോപിച്ചാണ് ശംഭുലാല്‍ അഫ്‌റാസുലിനെ കൊന്നത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള സെയ്ദ്പൂര്‍ സ്വദേശിയാണ് അഫ്‌റാസുല്‍. സംഭവം നടന്നയുടനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എഴംഗ പ്രതിനിധി സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇ അബൂബക്കറിന്റെ സന്ദര്‍ശനവേളയില്‍ അഫ്‌റാസുലിന്റെ കുടുംബത്തോടൊപ്പം ഗ്രാമവാസികളും ഒത്തുചേര്‍ന്നു. കുടുംബവുമായി ദുഃഖം പങ്കുവച്ച ഇ അബൂബക്കര്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. അഫ്‌റാസുലിന് നീതി ലഭിക്കും വരെ പോപുലര്‍ ഫ്രണ്ട് ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം വാക്കുനല്‍കി. കുറ്റവാളികളെ ശിക്ഷിക്കണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.
ഗ്രാമവാസികള്‍ ഉള്‍പ്പെടെ 300ഓളം പേര്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കേള്‍ക്കാന്‍ എത്തിയിരുന്നു. കൊലപാതകം നടന്ന ഉടനെ സംഭവസ്ഥലം സന്ദര്‍ശിച്ച പോപുലര്‍ ഫ്രണ്ടിന്റെ രാജസ്ഥാന്‍ സംസ്ഥാന നേതാക്കള്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട സഹായം ചെയ്തിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT