അഫ്‌റാസുല്‍ഖാന്‍ വധം: പ്രതി കസ്റ്റഡിയില്‍

ജെയ്പൂര്‍: പശ്ചിമ ബംഗാളുകാരനായ മുസ്്‌ലിം തൊഴിലാളി മുഹമ്മദ് അഫ്‌റാസുല്‍ഖാനെ രാജസ്ഥാനിലെ രാജ്‌സാമന്ദ് ജില്ലയില്‍ ചുട്ടുകൊന്ന കേസിലെ പ്രതി ശംഭുലാല്‍ റായ്ഗറെ കോടതി മൂന്നു ദിവസത്തേക്കു പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10ന് ഇയാളെ വീണ്ടും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നു പോലിസ് പറഞ്ഞു. കൊലപാതകരംഗം പകര്‍ത്തിയ റായ്ഗറുടെ മരുമകനെ കോടതി ജുവൈനല്‍ ഹോമിലേക്ക് അയച്ചിട്ടുണ്ട്.  അഫ്‌റാസുല്‍ഖാന്റെ കുടുംബത്തിനു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്കു ജോലിയും നല്‍കും. മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചതാണിത്. പശ്ചിമ ബംഗാളില്‍ നിന്നു കുടിയേറ്റ തൊഴിലാളിയായി എത്തിയ അഫ്‌റാസുല്‍ ഖാനെ ഒരാള്‍ വെട്ടിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു.  രാജസ്ഥാനിലെ രാജ് സാമനില്‍ വച്ചായിരുന്നു കൊലപാതകം.  കുടുംബത്തിനു സര്‍ക്കാര്‍ മറ്റു സഹായങ്ങളും നല്‍കും. ശംഭുലാല്‍ റയ്ഗര്‍ എന്ന ആളാണു ഖാനെ കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it