World

അഫ്ഗാന്‍: സമാധാന ചര്‍ച്ച നിരസിച്ച് പുതിയ നീക്കങ്ങളുമായി താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകള്‍ക്കുള്ള ക്ഷണം നിരസിച്ച് താലിബാന്‍ പുതിയ പ്രതിരോധ ആക്രമണ പദ്ധതികള്‍ക്കു തുടക്കംകുറിച്ചു.
യുഎസ്  സൈനികരെയും ഇന്റലിജന്‍സ് ഏജന്‍സികളെയും അവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ഏജന്‍സികളെയും ലക്ഷ്യംവയ്ക്കുന്ന ഓപറേഷന്‍ അല്‍ ഖന്ദഖിന് ബുധനാഴ്ച തുടക്കംകുറിച്ചതായി താലിബാന്‍ അറിയിച്ചു.
സാധാരണ ശീതകാലത്താണ് താലിബാന്‍ അഫ്ഗാന്‍-യുഎസ് സൈനികര്‍ക്കെതിരേ ആക്രമണങ്ങള്‍നടത്തുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ സാമീപ്യം എല്ലാ സമാധാന ശ്രമങ്ങള്‍ക്കും തടസ്സമാവുകയാണ്. യുദ്ധം നീണ്ടുപോവാനും കാരണം അവരാണെന്നു താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
താലിബാനെ രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കാമെന്നും ഉപാധികളില്ലാതെ സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it