Flash News

അപകീര്‍ത്തി : മേധാ പട്കറിന് ജാമ്യമില്ലാ വാറണ്ട്‌



ന്യൂഡല്‍ഹി: അപകീര്‍ത്തി കേസുകളില്‍ ഹാജരാവാതിരുന്ന നര്‍മദ ബച്ചാവൊ ആന്ദോളന്‍ പ്രവര്‍ത്തക മേധാ പട്കര്‍ക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മേധാ പട്കറും ഖാദി വില്ലേജ് ആന്റ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) അധ്യക്ഷന്‍ വി കെ സക്‌സേനയുമാണ് പരസ്പരം മാനനഷ്ടകേസുകള്‍ ഫയല്‍ ചെയ്തത്. കേസില്‍ മേധാ പട്കര്‍ ഹാജരാവാത്തതില്‍ മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് വിക്രാന്ത് വായിസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. അഭിഭാഷകന്‍ വഴി ഹാജരാവാനുള്ള പട്കറുടെ അപേക്ഷ കോടതി നിരസിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ താന്‍ പ്രകടനം നടത്തുകയായിരുന്നുവെന്നും തലസ്ഥാനത്തേക്ക് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തതിനാലാണ് കേസില്‍ ഹാജരാവാന്‍ പറ്റാത്തതെന്നും അഭിഭാഷകന്‍ മുഖാന്തരം മേധ കോടതിയെ അറിയിച്ചു. മേധാ പട്കറും സക്‌സേനയും 2000 മുതല്‍ നിയമയുദ്ധത്തിലാണ്. സര്‍ക്കാരിതര സംഘടനയായ ദേശീയ പൗരാവകാശ സമിതി (എന്‍സിസിഎല്‍) യുടെ പ്രസിഡന്റാണ് സക്‌സേന.
Next Story

RELATED STORIES

Share it