ernakulam local

അപകടം ക്ഷണിച്ച് വരുത്തി ദേവസ്വം ബോര്‍ഡ് അനാസ്ഥ

മട്ടാഞ്ചേരി: മട്ടാഞ്ചേരി ആനവാതില്‍ പഴന്നുര്‍ ഭഗവതി ക്ഷേത്ര കുളത്തിന് സംരക്ഷണ ഭിത്തിയില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രദ്ധേയ ദേവസ്വങ്ങളിലൊന്നാണീ ക്ഷേത്രസമുച്ചയം.
രാജകുടുംബ വരദേവ ക്ഷേത്രം ആഴീക്കല്‍ മഹാവിഷ്ണു ക്ഷേത്രം ശിവക്ഷേത്രം ഉപക്ഷേത്രങ്ങള്‍ തുടങ്ങിയ ക്ഷേത്രസമുച്ചയത്തില്‍ എത്തുന്ന ഭക്തരും സമീപത്തെ ജനങ്ങളും മട്ടാഞ്ചേരി കൊട്ടാരത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളുമടക്കം ദിനം പ്രതി ആയിരത്തിലേറെ പേരാണ് ഇവിടെയെത്തുന്നത്. കൊട്ടാരക്ഷേത്ര സമുച്ചയത്തിലേയ്ക്കുള്ള പ്രാധാനവീഥിയോട്
ചേര്‍ന്നുള്ള കുളത്തിന്റെ ഭാഗമാണ് സംരക്ഷണഭിത്തിയില്ലാതെ തുറസ്സായി അപകടഭീഷണിയുയര്‍ത്തുന്നത്.
അര ഏക്കറിലെറെ വിസ്തീര്‍ണ്ണമുള്ള കുളത്തിന് 15 അടിയിലേറെ താഴ്ചയുമുണ്ട്. കാലപഴക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളം സംരക്ഷണഭിത്തി തകര്‍ന്നു വീണതിനെ തുടര്‍ന്ന് ക്ഷേത്ര ക്ഷേമസമിതിയും ഭക്തജന സമിതിയും ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും ജനപ്രതിനിധിക്കും. നഗരസഭാധികൃതര്‍ക്കും നിവേദനം നല്കിയെങ്കിലും ആരും
ജനകീയാവശ്യം പരിഗണിച്ചില്ല. സര്‍ക്കാര്‍ തല കുളംനവീകരണ പദ്ധതിയിലും ആവശ്യം നിരാകരിച്ചു. തുടര്‍ന്ന് കൗണ്‍സിലറിന്റെ വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം ചിലവഴിച്ച് കരിങ്കല്‍ തറ നിര്‍മ്മിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം ഏഴ് പേരാണ് ക്ഷേത്ര കുളത്തിന്‍ മുങ്ങി മരിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൊട്ടാര സന്ദര്‍ശകരായെത്തുന്ന വിദേശികളും കുട്ടികളും തുറസ്സായ കുളം ഭാഗത്തെത്തി ഉല്ലസിക്കുന്നത് വന്‍ അപകട സാധ്യതയാണുയര്‍ത്തുന്നതെന്ന് ക്ഷേമസമിതി സെക്രട്ടറി ആര്‍ എസ് ശ്രീകുമാര്‍ പറഞ്ഞു.
തുറസ്സായ ക്ഷേത്ര കുളത്തിലുണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് ബോര്‍ഡ് അധികൃതര്‍ ഉത്തരവാദിയായിരിക്കുമെന്ന് ഭക്തജന സമിതിയും അറിയിച്ചു.
ക്ഷേത്ര കുളത്തിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ, ജില്ലാ ഭരണകുടം, കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ് അധികൃതര്‍  നടത്തുന്ന അവഗണനയ്‌ക്കെതിരെ ജനകീയ സമരത്തിെനാരുങ്ങുകയാണ് ഹൈന്ദവ സംഘടന കുട്ടായ്മ.
Next Story

RELATED STORIES

Share it