Flash News

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കിനല്‍കിയില്ല

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിന് പഞ്ചായത്ത് ലൈസന്‍സ് പുതുക്കിനല്‍കിയില്ല. നിലവിലുള്ള ലൈസന്‍സിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. വെള്ളിയാഴ്ച നടന്ന ഭരണസമിതി യോഗം അജണ്ട മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. പാര്‍ക്ക് അധികൃതര്‍ ലൈസന്‍സിനായി ഇന്നലെ വീണ്ടും അപേക്ഷ നല്‍കി. എംഎല്‍എയുടെ പേരിലുള്ള പാര്‍ക്ക് അനധികൃതമായി നിര്‍മിച്ചതാണെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവിടത്തെ അനധികൃത നിര്‍മാണപ്രവൃത്തികള്‍ക്കെതിരേ പരിസ്ഥിതിപ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരുന്നു. ശാസ്ത്രീയ പഠനങ്ങള്‍പോലും നടത്താതെ പാര്‍ക്ക് ദുരന്തസാധ്യതാ മേഖലയിലല്ലെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് റിപോര്‍ട്ട് നല്‍കിയതിന് തൊട്ടുപിന്നാലെ പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് ഏറെ ചര്‍ച്ചയായിരുന്നു.അതേസമയം, പാര്‍ക്കിന് ലൈസന്‍സ് നീട്ടി നല്‍കരുതെന്ന് പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി ഇത് ഗൗരവമായി എടുക്കുമെന്നാണു പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. പ്രകൃതിയും മനുഷ്യജീവനുമാണ് വലുത്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ ഒരു കാരണവശാലും ലൈസന്‍സ് നീട്ടിനല്‍കരുതെന്നാണ് പാര്‍ട്ടി തീരുമാനമെന്നും സിദ്ദീഖ് പറഞ്ഞു.
Next Story

RELATED STORIES

Share it