malappuram local

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദത്തില്‍

പരപ്പനങ്ങാടി: ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട താനൂര്‍ ബേക്കറി കേസില്‍ അന്യേഷണ ഉദ്യോഗസ്ഥനായ സിഐയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടി വിവാദത്തില്‍. താനൂര്‍ സിഐ അലവിയെ മാറ്റിയ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.
പൊതുവെ സിപിഎമ്മിന് ഇഷ്ടക്കാരനായിരുന്ന സിഐ അലവി ഹര്‍ത്താലുമായി ബന്ധപ്പെട്ട് സിപിഎമ്മും മന്ത്രിമാരും നടത്തിയ പ്രചാരണങ്ങള്‍ക്കു വിരുദ്ധമായി കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടിയതോടെയാണ് കണ്ണിലെ കരടായത്. അക്രമം നടന്ന പിറ്റേ ദിവസം മന്ത്രി കെ ടി ജലീലും സിപിഎം നേതാവ് ജയനും കെ ആര്‍ ബേക്കറി അക്രമം വഴി തിരിച്ചുവിട്ട് മുതലെടുപ്പിനുള്ള ശ്രമം നടത്തിയിരുന്നു.
കേസില്‍ 9 പേരുടെ അറസ്‌റ്റോടെ ഇത് തകിടം മറിഞ്ഞു. 9 പേരില്‍ 6 പേരും സിപിഎം പ്രവര്‍ത്തകരും മൂന്നുപേര് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുമായിരുന്നു. സംഭവത്തില്‍ യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെട്ടതോടെ സിപിഎം പ്രതിസന്ധിയിലായി. കേസില്‍ പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെയടക്കം പ്രതിചേര്‍ക്കണമെന്ന ആജ്ഞ നടപ്പാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല നേരത്തെ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുതിയ ഏരിയാ സെക്രട്ടറിയെ വേണ്ടത്ര പരിഗണിക്കാത്തതും വിവാദമായിരുന്നു. കൊടിഞ്ഞി ഫൈസല്‍, തിരൂര്‍ വിപിന്‍ കേസ് തുടങ്ങിയ അന്യേഷണ സംഘത്തില്‍ സിഐ അലവി കഴിവ് തെളിയിച്ചിരുന്നു. താനൂരിലെ സിപിഎം, മുസ്്‌ലിംലീഗ് സംഘര്‍ഷത്തില്‍ സിപിഎം പക്ഷം ചേര്‍ന്ന് മുസ്്‌ലിംലീഗ് പ്രവത്തകരെ കേസില്‍പ്പെടുത്തിയതായ ആരോപണങ്ങളടക്കം സിഐ നേരിട്ടിരുന്നു. പാലക്കാട് സിബിസിഐഡിയിലേക്കാണ് മാറ്റം. ഇദ്ദേഹത്തിന്റെ സ്ഥലമാറ്റം താനൂരിലുണ്ടായ അക്രമഅന്യേഷണങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണന്ന ആരോപണവും ശക്തമാണ്.
Next Story

RELATED STORIES

Share it