അന്വേഷണത്തിന് കേന്ദ്രം തയ്യാറാവണമെന്ന് എസ്ഡിപിഐ

ന്യൂഡല്‍ഹി: റഫേല്‍ കേസില്‍ സ്വതന്ത്ര അന്വേഷണം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ മേഖലയിലെ കുംഭകോണമാണ് റഫേല്‍ കരാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കുറ്റപ്പെടുത്തി. പൊതുമേഖലാ കമ്പനിയായി എച്ച്എഎല്ലിനെ കരാറില്‍ പങ്കാളിയാക്കുന്നതിനു പകരം കരാര്‍ നടക്കുന്നതിന് 12 ദിവസം മുമ്പ് മാത്രം രൂപീകരിച്ച അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുകയാണ് മോദി ചെയ്തത്.
ഇന്ത്യയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഹൊളാന്‍ദ് പറയുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ ക്ലിയറന്‍സ് ലഭിക്കാതെയാണ് മോദി കരാറില്‍ ഒപ്പിട്ടത്. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും അതിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂ എന്നും എം കെ ഫൈസി പറഞ്ഞു.

Next Story

RELATED STORIES

Share it