Alappuzha local

അന്വേഷണം തുടരുമ്പോഴും ഭിക്ഷാടന മാഫിയ സജീവം

പൂച്ചാക്കല്‍: പാണാവള്ളി അരയങ്കാവിലെ വീട്ടില്‍ ഭിക്ഷാടനത്തിനെന്ന വ്യാജേനയെത്തി നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പൊലിസ് അന്വേഷണം തുടരുമ്പോഴും ഭിക്ഷാടന സംഘം വീണ്ടും സജീവമാകുന്നു. കൈ കുഞ്ഞുങ്ങള്‍ക്ക് പുറമെ മുതിര്‍ന്ന കുട്ടികളെയും ഭിക്ഷയെടുക്കുന്നതിന് സംഘം കൂടെ കൂട്ടിയിടുണ്ട്.  ഓരോ പ്രദേശത്തിന്റയും മതപരമായ രീതികള്‍ മനസ്സിലാക്കി പര്‍ദയും മറ്റ് വസ്ത്രങ്ങളും ധരിച്ചാണ് വീടുകളില്‍ ഭിക്ഷക്ക് എത്തുന്നത്. നാലുവയസ്സുകാരനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഇന്നലെ ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാല്‍ കുട്ടിയുടെ വീട്ടിലെത്തി വീണ്ടും വിവരങ്ങള്‍ അന്വേഷിച്ചു. അന്വേഷണത്തിന്റെ സ്‌ക്വാഡ് അംഗങ്ങളും എത്തിയിരുന്നു. കേസിലെ പ്രതി ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട സ്വദേശി ചിന്നപ്പ (71) ആലപ്പുഴ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലിസ് അറിയിച്ചു. കേസ് കൂടുതലായി അന്വേഷിക്കുന്നതിനായി ആന്ധ്രയിലേക്കു പോയ പൊലിസ് സംഘം ഇന്ന്  അവിടെയെത്തും. ചിന്നപ്പയുടെ പേരും വിവരങ്ങളും ശരിയാണോ, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ലോബിയുടെ ആളാണോ, മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്ളയാളാണോ തുടങ്ങിയവയാണ് അന്വേഷിക്കുക.
Next Story

RELATED STORIES

Share it