World

അന്റാര്‍ട്ടിക്കയില്‍ റെക്കോഡ് മഞ്ഞുവീഴ്ച

ലണ്ടന്‍: അന്റാര്‍ട്ടിക്കയില്‍ റെക്കോഡ് മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതായി ബ്രിട്ടിഷ് അന്റാര്‍ട്ടിക് സര്‍വേ. 200 വര്‍ഷത്തിനു ശേഷമാണ് റെക്കോഡ് മഞ്ഞുവീഴ്ചയെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു.
10 ശതമാനത്തിലേറെയാണ് മഞ്ഞുവീഴ്ചയില്‍ വര്‍ധന രേഖപ്പെടുത്തിയത്. 1801-1810 കാലഘട്ടവുമായി 2001-2010 താരതമ്യപ്പെടുത്തുമ്പോള്‍ 2,72,000 ടണ്‍ മഞ്ഞാണ് അന്റാര്‍ട്ടിക്കയില്‍ അധികമായിട്ടുള്ളത്.
1800-2010 കാലഘട്ടത്തില്‍ 700 കോടി ടണ്‍ മഞ്ഞുവീഴ്ചയാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തിയത്. 1900ല്‍ മാത്രമാണ് 14 00കോടി ടണ്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Next Story

RELATED STORIES

Share it