ernakulam local

അന്യായമായ ജപ്തി നടപടികള്‍ തടയും; പ്രിതാ ഷാജിയുടെ നിരാഹാരം നിര്‍ത്തി

കളമശ്ശേരി: അന്യായമായ ജപ്തി നടപടികള്‍ തടയും, സര്‍ക്കാരിന്റെ അകത്ത് നിന്ന് വേണ്ട നിയമസഹായം ചെയ്യും എന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് കഴിഞ്ഞ 17 മുതല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരേ ഇടപ്പള്ളി മനാത്തുപാടം ഷാജിയുടെ ഭാര്യ പ്രീതയുടെ നിരാഹാര സമരം ജില്ലാ ഭരണകുടം അവസാനിപ്പിക്കുന്നതിനും ജില്ലയില്‍ നടക്കുന്ന അന്യായമായ നടപടികള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഡപ്യുട്ടി കലക്ടര്‍ സുരേഷ്, കണയനൂര്‍ താലൂക്ക് തഹസില്‍ദാര്‍, തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫിസര്‍ എന്നിവര്‍ ഇന്നലെ രാവിലെ സമരപന്തലില്‍ എത്തി അറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മയുടെ സമരം അവസാനിപ്പിച്ചത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സിപീറ്റര്‍ കഴിഞ്ഞ 18 ദിവസമായി നിരാഹാര സമരം നടത്തിവന്ന പ്രീതക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. പരാതി ലഭിക്കുന്ന മുറക്ക് സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല അധികാരികള്‍ അറിയിച്ചു. എടുക്കാത്ത വായ്പയുടെ പേരില്‍ നീണ്ട 24 വര്‍ഷം ബാങ്കിനാല്‍ വേട്ടയാടപ്പെട്ട് വായ്പ തുക തിരിച്ച് കൊടുക്കാമെന്ന് പറഞ്ഞിട്ടും അധികാരികളാല്‍ അവഗണിക്കപ്പെട്ട് ജീവിതം വഴിമുട്ടിയ വീട്ടമ്മ കളമശ്ശേരി കുനംതൈ മാനാത്തുപ്പാടം ഷാജിയുടെ ഭാര്യ പ്രിത, അന്യായമായ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 17 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു.
ഇത്തരത്തിലുള്ള കേസുകള്‍ 2017 നവംബര്‍ 9 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പരിഗണിച്ചെങ്കിലും ഈ കേസ് അന്ന് വന്നിരുന്നില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 1993 ല്‍ ആണ് ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നും വസ്തു ഈട് നല്‍കി മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. 1997ല്‍ ഒരു ലക്ഷം രുപ തിരിച്ചടച്ചുവെങ്കിലും പിന്നീട് തിരിച്ചടവ് മുടങ്ങി. ഇതിനെ തുടര്‍ന്ന് 2015ല്‍ വസ്തു ഓണ്‍ലൈന്‍ വഴി 38 ലക്ഷം രുപക്ക് വില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it