Alappuzha local

അന്യസംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ചു; നാട്ടില്‍ ജോലി ക്ഷാമം



അരൂര്‍: അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം കാരണം തദ്ധേശീയര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി ആരോപണം. എന്തിനും ഏതിനും തൊഴിലെടുപ്പിക്കാന്‍ അന്യ സംസ്ഥാനക്കാരെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് കേരളീയര്‍ മാറിക്കഴിഞ്ഞു. അരൂര്‍ മേഖലയില്‍ അന്യ സംസ്ഥാന തൊഴിലാളുടെ സാന്നിധ്യം വളരെയേറെയാണ്. സ്വന്തം നാട്ടില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം കൂലി ഇവിടെ ലഭിക്കുമെന്നതാണ് അന്യസംസ്ഥാന തൊഴിലാളികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് കൂടുതല്‍ പേരും. തൊഴിലനേ്വഷിച്ച് എത്തുന്ന ഇതര സംസ്ഥാനക്കാര്‍ ഏതു തരം ജോലിയും ചെയ്യാന്‍ തയ്യാറായിട്ടാണ് ഇവിടെ എത്തുന്നത്. ഇത് മുതലെടുക്കാനും തൊഴിലുടമകള്‍ ശ്രമിക്കുന്നു. നാട്ടില്‍ ഉള്ളവര്‍ക്ക് തൊഴിലിടം നഷ്ടപ്പെടുന്നതായി ആരോപണമുയര്‍ന്നിരിക്കന്നത് മുന്‍ കാലങ്ങളില്‍ നിസ്സാര കൂലി വാങ്ങി ജോലി ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ കൂലിയാണ് വാങ്ങുന്നത്. പ്രധാനമായും നേപ്പാളികളും തമിഴ് സ്വദേശികളുമാണ് തൊഴിലിനായി എത്തുന്നത്. അരൂര്‍ മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമായും മല്‍സ്യ ബന്ധന മേഖലയാണ്. മല്‍സ്യ ബന്ധന മേഖലയുമായി പുലബന്ധം പോലുമില്ലാത്ത ഇവര്‍ നിലവില്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് തൊഴിലെടുക്കുന്നത്. അതുകൊണ്ടു തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വഴി മാറിക്കൊടുത്ത് സ്വദേശികള്‍ക്ക് നോക്കുകുത്തിയായി മാറി നില്‍ക്കേണ്ട ഗതികേടിലായി മാറിയിരിക്കുകയാണ്. സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കേന്ദ്രങ്ങില്‍ നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.’ജില്ലയില്‍ ആകെ ഒന്നര ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ബംഗാള്‍, അസം, ബിഹാര്‍, യുപി, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും എത്തുന്നത്. ഇടവേളകളില്‍ നാട്ടിലേക്ക് മടങ്ങുന്ന ഇവരില്‍ പലരും നാളുകള്‍ കഴിഞ്ഞാണ് വീണ്ടുമെത്തുന്നത്. ആഴ്ചയില്‍ കുറഞ്ഞത് 1500 പേര്‍ പുതുതായി സംസ്ഥാനത്ത് എത്തുന്നുണ്ടെന്നാണ് കണക്ക്. ഒരു വര്‍ഷം 25000 കോടി രൂപ കേരളത്തില്‍ നിന്ന് ഇവര്‍ പുറത്തേക്ക് കടത്തുന്നതായാണ് കണക്ക്.
Next Story

RELATED STORIES

Share it