malappuram local

അന്തിമ പരിശോധനയ്ക്കായി എംസിഐ സംഘം എത്തുന്നു

മഞ്ചേരി: ബാലാരിഷ്ടതകള്‍ വിട്ടകലാത്ത മഞ്ചേരി മെഡിക്കല്‍ കോളജിന് അന്തിമ അംഗീകാരം നല്‍കുന്നതിനു മുന്നോടിയായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘമെത്തുന്നു. പ്രതിനിധി സംഘം ഇന്നു പരിശോധന നടത്തിയേക്കുമെന്നാണു സൂചന.
ആദ്യ എംബിബിഎസ് ബാച്ചിന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് എംസിഐ നിര്‍ദേശങ്ങള്‍ പാലിച്ചെന്ന് ഉറപ്പായാലാവും മഞ്ചേരി മെഡിക്കല്‍ കോളജിന് അന്തിമ പ്രവര്‍ത്തന അംഗീകാരം ലഭിക്കുക. എംസിഐ നിര്‍ദേശിച്ചകാര്യങ്ങളില്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നാണ് മെഡിക്കല്‍ കോളജധികൃതരുടെ വിശദീകരണം. അധ്യാപക, ടെക്‌നിക്കല്‍ ജീവനക്കാരുടെ മുഴുവന്‍ തസ്തികകളും ഇതിനോടകം നികത്തി. കെട്ടിടങ്ങളുടെ കുറവാണ് പ്രധാന വെല്ലുവിളി. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ പൂര്‍ണ തോതിലായിട്ടില്ല. എന്നാല്‍, 103 രൂപ ചെലവില്‍ കെട്ടിടമൊരുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആധുനിക ചികില്‍സ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എംസിഐ നേരത്തെ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും നടപടിയെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിന് അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പരീക്ഷാ നടത്തിപ്പിനായി കോളജില്‍ ഒരുക്കിയ സജീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാസം രണ്ടംഗ സംഘം മഞ്ചേരിയിലെത്തിയിരുന്നു. ആധുനിക സൗകര്യത്തോടെയുള്ള ക്ലാസ് മുറികളും ലാബുകളും കോളജില്‍ സജ്ജമാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും ഉതുകുന്ന രീതിയിലാണ് മുറികള്‍ ഒരുക്കിയിരുന്നത്.
Next Story

RELATED STORIES

Share it