kannur local

അന്താരാഷ്ട്ര നിലവാരം: കണ്ണൂരിലെ ആദ്യ വിദ്യാലയമായി കരിവെള്ളൂര്‍

പയ്യന്നൂര്‍: കരിവെള്ളൂര്‍ എ വി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള അക്കാദമിക് കാംപസിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 20 കോടി രൂപ ചെലവിലാണ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ശിലാസ്ഥാപനം നിര്‍വഹിച്ച അക്കാദമിക് കാംപസിന് ഏഴ് കോടി 30 ലക്ഷം രൂപയാണു ചെലവ്. ഇതില്‍ അഞ്ചുകോടി കിഫ്ബി വഴി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍മാണച്ചുമതല ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് അനുമതിപത്രം കൈമാറി. കരിവെള്ളൂര്‍-പെരളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, ജില്ലാ പഞ്ചായത്തംഗം പി ജാനകി, ഗ്രാമ പ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ സി കെ നിര്‍മല, കണ്ണൂര്‍ ഡിഡിഇ സിഐ വല്‍സല, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി അജിത, വിദ്യാലയ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ഇ പി കരുണാകരന്‍, എച്ച്എം ഇന്‍ ചാര്‍ജ് എം വി രാധാകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it