kozhikode local

അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് തിരി തെളിയും

പയ്യോളി: ഏഴാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ- കരകൌശല മേളക്ക് ഇന്ന് തിരിതെളിയും. തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സഹകരണ ടൂറിസം ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഇരിങ്ങല്‍ സര്‍ഗാലയയില്‍ ജനുവരി എട്ട് വരെ നീളുന്ന പത്തൊമ്പത് ദിവസത്തെ മേളയാണ് സംഘടിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്ക, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്കാ എന്നീ  നാലു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യയിലെ ഇരുപത്തിയെഴ് സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാര ജേതാക്കളായിട്ടുള്ള നാനൂറോളം  കരകൗശല വിദഗ്ധരും, സര്‍ഗാലയയിലെ നൂറോളം സ്ഥിരം കരകൗശല വിദഗ്ധരുമുള്‍പ്പെടെ അഞ്ഞൂറിലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാസൃഷ്ടികളാണ് മേളയിലുണ്ടാവുക.കേരളത്തിന്റെ കരകൗശല പാരമ്പര്യത്തെ അനാവരണം ചെയ്യുന്ന വിവിധ  ഗ്രാമങ്ങളിലെ പരമ്പരാഗത കരകൗശല വിദഗ്ധര്‍ ഒരുക്കുന്ന പ്രത്യേക പവലിന്‍ ‘കേരള കരകൗശല പൈത്യക ഗ്രാമം’’ കാണികള്‍ക്ക് തീര്‍ത്തും നുതനമായ ഒരനുഭവമായിരിക്കും. ആറന്മുള കണ്ണാടി നിര്‍മിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായകള്‍ നിര്‍മിക്കുന്ന തഴവ ഗ്രാമം, മൃദംഗം, മദ്ദളം എന്നിവ നിര്‍മിക്കുന്ന പെരുവമ്പ ഗ്രാമം, കഥകളി കലാരൂപങ്ങളുടെ ചമയങ്ങള്‍ തയ്യാറാക്കുന്ന വെള്ളിനേഴി ഗ്രാമം, നിലമ്പൂരിലെ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ ഗ്രാമം, മരത്തടിയില്‍ കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ചേര്‍പ്പ്— ഗ്രാമം, സങ്കരലോഹകരകൌശല നിര്‍മാണം നടത്തുന്ന കുഞ്ഞിമംഗലം ഗ്രാമം, കേരള കയര്‍ ഗ്രാമം തുടങ്ങിയ ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് ഒരു പരമ്പരാഗത കരകൗശല ഗ്രാമ മാതൃക തയ്യാറാക്കി അവിടങ്ങളിലെ കരകൌശല വിദഗ്ധരുടെ പങ്കാളിത്തതോടെ പ്രദര്‍ശനം ഒരുക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് ഹാന്‍ഡ്‌ലും ടെക്‌നോളജിയാണ് ഈ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കുന്നത്. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് മേളയുടെ ഭാഗമാണ്. ഭാരത സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള സൌത്ത് സോണ്‍ കള്‍ച്ചറല്‍ തഞ്ചാവൂരിന്റെ നേതൃത്വത്തില്‍ വൈവിധ്യമേറിയ കലാപരിപാടികള്‍ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഓരോ വര്‍ഷവുമുണ്ടാവുന്ന സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധനവ് ഇത് തെളിയിക്കുന്നു. നാലു വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം, മേളയുടെ വൈവിധ്യം, കലാപരിപാടികളുടെ നിലവാരം എന്നിവ ഇത്തവണയും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ ഉപകരിക്കും. ഇത്തരത്തില്‍ കരകൌശല നിര്‍മാണ ആസ്വാദന മേഖലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പ്രത്യേകിച്ച് വടക്കന്‍ മലബാറിലെ വിനോദ സഞ്ചാര സാധ്യതകളെ വര്‍ധിപ്പിക്കും.ഇക്കാര്യം കണക്കിലെടുത്താണ് ഇത്തവണ മേള, കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ, സാംസ്‌കാരിക, കയര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. മേളയുടെ  പ്രചരണ പരിപാടികളുള്‍പ്പടെയുള്ളവ പരിസ്ഥിതി സൗഹാര്‍ദ്ദപരംയാണ് നടത്തുന്നത്. മേളയുടെ ഉദ്ഘടാന ദിവസം സീരിയല്‍തരാം ഗായത്രിയുടെ നേതൃത്വത്തില്‍ വിംഗ്‌സ് ഓഫ് ഫയര്‍, തൃപ്പൂണിത്തുറ അവതരിപ്പിക്കുന്ന കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.മേളയുടെ കാലയവിലുണ്ടായ അഭുതപൂര്‍വമായ തിരക്ക് പരിഗണിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യം ആരംഭിക്കുന്നുണ്ട്. ഒഖി ദുരന്തബാധിതര്‍ക്കയുള്ള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേളയുടെ കാലയളവില്‍ സന്ദര്‍ശകരില്‍ നിന്ന് സംഭാവന സമാഹരിക്കും.കൂടാതെ സര്‍ഗാലയ ജീവനക്കാരും കരകൗശല വിദഗ്ദരും പ്രസ്തുത നിധിയിലേക്ക് സംഭാവന നല്‍കും. സര്‍ഗാലയ സിഇഒ പി പി ഭാസ്‌ക്കരന്‍, ജനറല്‍ മാനേജര്‍ ടി കെ രാജേഷ്, ഹോസ്പ്പിറ്റാലിറ്റി മാനേജര്‍ എം ടി സുരേഷ് ബാബു, ക്രാഫ്റ്റ് ഡിസൈനര്‍ കെ കെ ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it