അന്തരീക്ഷ മലിനീകരണം: ഫോക്‌സ്‌വാഗണെതിരേ ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: അന്തരീക്ഷത്തില്‍ അധിക മലിനീകരണം നടത്തുന്ന 3.23 ലക്ഷം കാറുകള്‍ പിന്‍വലിക്കാത്തതില്‍ ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണെതിരേ കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ കാരണം തേടി.
ജര്‍മന്‍ കമ്പനിയുടെ ഡീസല്‍ മോഡലുകളില്‍ പലതും അമിതമായി അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നവയാണെന്ന ഇന്ത്യന്‍ ഓട്ടോമൊബീല്‍ റിസര്‍ച്ച് അസോസിയേഷന്റെ 2015ലെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. സാദാ വാഹനങ്ങള്‍ പുറപ്പെടുവിക്കുന്നതിനേക്കാളും രണ്ടിരട്ടിയായിരുന്നു ഇവയുടെ മലിനീകരണ നിരക്ക്. 64 ശതമാനം മോഡലുകള്‍ മാത്രമാണ് കമ്പനി പിന്‍വലിച്ചത്. മലീനികരണം നടത്തുന്ന 36 ശതമാനം വാഹനങ്ങള്‍ നിരത്തുകളിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it