thrissur local

അനുമതിയില്ലെന്ന് ; മൂന്നു നില കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്



പുതുക്കാട്: വരന്തരപ്പിളളി പള്ളിക്കുന്നില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. പത്ത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം ഉണ്ടായിരുന്ന സ്ഥലത്ത് മൂന്ന് നില കെട്ടിടം പണിയുകയായിരുന്നു. പൊതു പ്രവര്‍ത്തകനായ വേലൂപാടം സ്വദേശി തടത്തില്‍ മുകുന്ദന്റ പരാതിയിലാണ് പഞ്ചായത്ത് നടപടി എടുത്തിരിക്കുന്നത്. കെട്ടിടം നിര്‍മിച്ചതിനു ശേഷം അനധികൃതമായി മാംസ കച്ചവടം നടത്തിയതിനെതിരേ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടപടികള്‍ എടുക്കാതായപ്പോള്‍ സമീപവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. മാംസ കച്ചവടം നിരോധിച്ച് സ്ഥാപനം അടച്ചു പൂട്ടാന്‍ കോടതി ഉത്തരവ് നല്‍കിയിട്ടും നടപ്പിലാക്കാന്‍ പഞ്ചായത്ത് അധികൃതരും പോലിസും തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്കും വരന്തരപ്പിള്ളി എസ്‌ഐക്കുമെതിരേ കോടതിയലഷ്യത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് ഉത്തരവ് നല്‍കിയത്.
Next Story

RELATED STORIES

Share it