thrissur local

അനര്‍ഹമായ റേഷന്‍ കാര്‍ഡ് 31നകം തിരികെ നല്‍കണം

തൃശൂര്‍: അനര്‍ഹമായി മുന്‍ഗണന/എഎവൈ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള റേഷന്‍കാര്‍ഡ് ഉടമകള്‍ ജൂലൈ 31നകം കാര്‍ഡുകള്‍ അതത് താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.
പിന്നീടുള്ള പരിശോധനയില്‍ അനര്‍ഹരായ വ്യക്തികളില്‍ നിന്ന് മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ കേരള റേഷനിങ് ഉത്തരവിലെയും ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിലേയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അവര്‍ക്കെതിരേ കര്‍ശനമായി നടപടി സ്വീകരിക്കും.
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/ബാങ്കിങ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, 1000 ച അടി്ക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലു ചക്രവാഹനമുള്ളവര്‍, 25000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍, ഒരുഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ എന്നിവര്‍ മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ക്ക് അര്‍ഹരല്ല. അത്തരത്തിലുള്ളവര്‍ മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.
ഇത്തരത്തില്‍ അനര്‍ഹമായി മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫിസുകളിലെ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ വിവരം അറിയിക്കണം. തൃശൂര്‍ 0487-2331031, തലപ്പിള്ളി 04884-232257, ചാവക്കാട് 0487-2502525, മുകുന്ദപുരം 0480-2825321, ചാലക്കുടി 0480-2704300, കൊടുങ്ങല്ലൂര്‍ 0480-2802374.
Next Story

RELATED STORIES

Share it