അനര്‍ഹമായ റേഷന്‍ കാര്‍ഡ്: പിഴ ഈടാക്കും
BY kasim kzm29 July 2018 3:17 AM GMT
kasim kzm29 July 2018 3:17 AM GMT
കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശംവെച്ചുകൊണ്ടിരിക്കുന്ന അനര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്—ക്വാഡ് പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 18,630 (മുന്‍ഗണന, എഎവൈ) കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അര്‍ഹരായ 21,742 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കി. അനര്‍ഹരായ കുടുംബങ്ങള്‍ മുന്‍ഗണനാ/അന്ത്യോദയ വിഭാഗത്തില്‍ തുടരുന്നത് കണ്ടെത്തുന്ന പക്ഷം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം വിതരണം ആരംഭിച്ചതു മുതല്‍ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിലയും (അരി 33.10- രൂപ, ഗോതമ്പ് 24.45- രൂപ) പിഴയും ഈടാക്കും.അനര്‍ഹരായ ആളുകള്‍ മുന്‍ഗണനാ/എഎവൈ വിഭാഗത്തില്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍പെട്ടാല്‍ കോഴിക്കോട് താലൂക്ക്-9188527400,9188527499, 9188527500, താമരശ്ശേരി താലൂക്ക്-9188527399, 9188527498, കൊയിലാണ്ടി താലൂക്ക്-9188527403, 9188527503, 9188527504വടകര താലൂക്ക്- 9188527404, 9188527505, സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്)-9188527401, 9188527501, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്)-9188527402, 9188527502 എന്നീ നമ്പറുകളില്‍ അറിയിക്കാം. 1000 ചതുരശ്ര അടിയില്‍ കൂടുതലുളള വീടുള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, 1 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍, സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍,സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ഇങ്ങനെയുള്ളവര്‍ ഉള്‍പ്പെട്ട കാര്‍ഡുകള്‍ മുന്‍ഗണനയ്ക്ക് അര്‍ഹതയില്ലാത്തതാണ്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT