Kottayam Local

അനധികൃത മല്‍സ്യ ബന്ധനം : ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി



വൈക്കം: വേമ്പനാട്ട് കായലില്‍ വര്‍ധിച്ചുവരുന്ന അനധികൃത മല്‍സ്യബന്ധനത്തിനെതിരേ ഫിഷറീസ് വകുപ്പ് പട്രോളിങ് ശക്തമാക്കി. നിയമവിരുദ്ധമായ രീതിയില്‍ മല്‍സ്യ ബന്ധനം നടത്തി മല്‍സ്യങ്ങളുടെ പ്രചനനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള വലകളും വള്ളങ്ങളും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ നടത്തിയ പട്രോളിങില്‍ ലൈസന്‍സ് ഇല്ലാതെ മല്‍സ്യബന്ധനം നടത്തിയിരുന്ന അന്യ സംസ്ഥാനക്കാരുടെ മൂന്ന് കൊട്ടവള്ളങ്ങളും 25 കിലോ തൂക്കം വരുന്ന വലയും പിടിച്ചെടുത്തു. കായല്‍ പട്രോളിങിന് ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ നേതൃത്വം നല്‍കി. ചീനവലയുടേയും ഊന്നിവലയുടേയും കരങ്ങള്‍ യഥാവിധി അടച്ച് പരിശോധന സമയത്ത് ഹാജരാക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചു. ലൈസന്‍സുള്ള ചീനവലകളില്‍ നിയമവിധേയമായ രീതിയിലുള്ള നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതിനായി ചീനവല ഉടമസ്ഥര്‍ വൈക്കം മല്‍സ്യഭവന്‍ ഓഫിസില്‍ എത്തണമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it