kasaragod local

അനധികൃത മണല്‍വാരല്‍: തീരദേശം ജനകീയ പ്രക്ഷോഭത്തിലേക്ക്

തൃക്കരിപ്പൂര്‍: ദ്വീപ് പഞ്ചായത്തായ വലിയപറമ്പില്‍ മാവിലാകടപ്പുറം മേഖലയില്‍ കവ്വായിക്കായലിലും അഴിമുഖത്തും നടക്കുന്ന മണലെടുപ്പിനെതിരേ പ്രതിഷേധം വ്യാപകമായി. ഓരിക്കടവ് പാലത്തിന് സമീപത്തും ഒരിയര പുലിമുട്ടിലും നടക്കുന്ന വ്യാപകമായ മണല്‍വാരല്‍ തടയുകയാണ് പ്രദേശവാസികള്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പോലിസിനെ ഉപയോഗിച്ച് മണലെടുപ്പ് തടയാനുള്ള നീക്കങ്ങള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരത്തിനിറങ്ങുന്നത്.
23ന് വൈകിട്ട് മൂന്നിന് മാവിലാകടപ്പുറം ഓരിക്കടവ് പാലം സൈറ്റില്‍ ജനകീയ കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ക്കും. കിണറുകളില്‍ അടുത്തകാലത്തായി കണ്ടുവരുന്ന ഉപ്പു ജലത്തിന്റെ കാരണം മണ്ണെടുപ്പാണെന്ന് യോഗം വിലയിരുത്തി. കര ഇടിച്ചലിനും മണലെടുപ്പ് കാരണമാകുന്നു. അനധികൃത മണല്‍വാരല്‍  നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടം ചെയ്തു. കെ പി പി കോരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം കെ എം അബ്ദുല്‍ ഖാദര്‍, ഒ കെ ബാലകൃഷ്ണന്‍, കെ കെ കുഞ്ഞബ്ദുല്ല, എം അബ്ദുല്‍ സലാം, ടി കെ അബ്ദുല്‍ സലാം, ഖാദര്‍ പാണ്ട്യാല, എം കെ മുഹമ്മദ് കുഞ്ഞി, ഫൈസല്‍ ഒരിയര, കെ മുസ്തഫ സംസാരിച്ചു.
Next Story

RELATED STORIES

Share it