kozhikode local

അനധികൃത ഖനനം: താലൂക്ക് ഓഫിസിലേക്ക് യുഡിഎഫ് മാര്‍ച്ച്

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന അനധികൃത ഖനനങ്ങളും കരിഞ്ചോല ദുരിതബാധിത കുടുംബങ്ങളോട് സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും കാണിക്കുന്ന അവഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഭാഗത്ത് അധികൃതരുടെ ഒത്താശയോടെ രാത്രി കാലങ്ങളില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എക്—സൈസ് മന്ത്രി താമരശ്ശേരിയിലെത്തിയപ്പോള്‍ ക്വാറി മാഫിയക്ക് ഖനനത്തിന് മൗനാനുവാദം നല്‍കിയതായി സംശയിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിജിലന്‍സ് റെയ്ഡ് നടത്തി പൂട്ടിച്ചവയില്‍ മിക്കതും തോട്ടഭൂമിയില്‍പെട്ട ക്വാറികളാണ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ യാതൊരു വിധ അനുമതിയോ ലൈസന്‍സോ ഇല്ലാതെ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന നടപടിയില്‍ തലൂക്ക് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് സമര പ്രഖ്യാപനം നടത്തി. ഒ കെ എം കുഞ്ഞി, അനില്‍ ജോര്‍ജ്ജ്, മുഹമ്മദ് മോയത്ത്, കെ കെ ഹംസ ഹാജി, ഹാഫിസുഹ്മാന്‍, ബാബുമാസ്റ്റര്‍, സലീംപുല്ലടി, സുബൈര്‍ വെഴുപ്പൂര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് ബിജു കണ്ണന്തറ, ഹാരിസ് അമ്പായത്തോട്, പ്രേംജി ജെയിംസ്, അഷ്—റഫ് പൂലോട്, ബാലന്‍ അമ്പായത്തോട്, ഗിരീഷ് മാവുള്ള പൊയില്‍, ഷാഫി സകരിയ, മുജീബ് വേണാടി, മുസ്തഫ അമ്പായത്തോട്, ബീന ജോര്‍ജ് റംല കുഞ്ഞി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it