palakkad local

അനധികൃതമായി മണല്‍ കടത്തിയ ആറ് വാഹനങ്ങള്‍ പിടികൂടി



വടക്കഞ്ചേരി:വടക്കഞ്ചേരി  മേഖലയില്‍  രാത്രികളില്‍  അനുമതിയില്ലാതെ  അനധികൃതമായി  മണല്‍്  കടത്തികൊണ്ടിരുന്ന ആറ് വാഹനങ്ങള്‍  റവന്യൂ  സ്‌കാഡ് പിടികൂടി  . രണ്ട് ടോറസുകളും ,നാല്  ടിപ്പറുകളുമാണ് കഴിഞ്ഞ  രാത്രിയില്‍ തഹസില്‍ദാര്‍ എം കെ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍  പിടികൂടിയത് . ടോറസുകള്‍  അണയ്ക്കപ്പാറയില്‍് വെച്ചും  , ടിപ്പറുകള്‍ മംഗലം  ഫയര്‍  സ്‌റ്റേഷനു സമീപവും വെച്ചാണ് പിടികൂടിയത്  വടക്കഞ്ചേരി  , കാളാംകുളം ,തേനിടുക്ക് ,കിഴക്കഞ്ചേരി  ഭാഗങ്ങളില്‍ നിന്നുമാണ് എല്ലാ ദിവസവും രാത്രിയില്‍  നൂറുകണക്കിന് ലോഡ് മണല്‍്  യാതൊരു രേഖകളും ഇല്ലാതെ  കടത്തി  കൊണ്ടു പോകുന്നത് . രാത്രി  പതിനൊന്നു മുതല്‍  പുലര്‍ച്ചെ ് അഞ്ചര വരെയാണ് മണ്ണ് കടത്തുന്നത് . മണല്‍്  അടിക്കുന്ന വിവരം നാട്ടുകാര്‍  ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ അവര്‍  തിരിഞ്ഞുനോക്കാറില്ലെന്ന്്്   നാട്ടുകാര്‍ ആരോപിച്ചു .  പിടികൂടിയ  ടോറസുകള്‍  വടക്കഞ്ചേരി  പോലീസ് സ്‌റ്റേഷനിലും , ടിപ്പറുകള്‍ ആലത്തൂര്‍ താലൂക്ക് ഓഫീസ്  പരിസരത്തും സൂക്ഷിച്ചിരിക്കുകയാണ് . അനധികൃതമായി  മണ്ണ് കടത്തിയതിനെതിരെ നടപടി സ്വീകരിക്കുന്നതിന് ജുഡീഷ്യല്‍  ഫസ്റ്റ്  കഌസ്സ്  മജിസ്‌ട്രേറ്റ്  കോടതിക്ക്  റിപ്പോര്‍ട്ട് നല്കി . വാഹനങ്ങള്‍ പിടികൂടാന്‍ തഹസില്‍ദാര്‍ക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ജനാര്‍ദ്ദനന്‍, വില്ലേജ് ഓഫീസര്‍ സുനിത വിനോദ് പണിക്കര്‍ , സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു ,ജീവനക്കാരായ സുരേഷ് ബാബു ,ബിനു വര്‍ഗ്ഗീസ് ,അബ്ദുള്‍ അസീസ് ,മോഹന്‍ദാസ് ,സതീഷ് എന്നിവരും ഉണ്ടായിരുന്നു .
Next Story

RELATED STORIES

Share it