അനധികൃതമായി പ്രവര്‍ത്തിച്ച ചെമ്മീന്‍ ഷെഡ് അധികൃതര്‍ പൂട്ടിച്ചു
BY kasim kzm27 Feb 2018 4:41 AM GMT
kasim kzm27 Feb 2018 4:41 AM GMT
അരൂര്‍: അരൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെമ്മീന്‍ ഷെഡ് പൂട്ടിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് അധികൃതരാണ് ഷെഡ്പൂട്ടി സീല്‍ ചെയ്തത്. കഴുവിടാമൂലയില് റെയില്‍വേക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്നതാണ് ഷെഡ്.
പഞ്ചായത്തിന്റെ നമ്പര്‍ ഇടീക്കുകയോ മറ്റു നടപടി ക്രമീകരണങ്ങള്‍ ഒന്നും തന്നേ സ്ഥല ഉടമയോ ഷെഡ് ഉടമയോ ചെയ്തിട്ടില്ല. പിടിഞ്ഞാറെ കൂട്ടുങ്കല്‍ മൂസയാണ് പരാതിക്കാരന്. സത്താര്‍ മന്‍സിലില്‍ സിറാജിന്റെതാണ് ഷെഡ്. ചെമ്മീന്‍ പീലിങ് ഷെഡുകള്‍ക്ക് മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് വേണമെന്നിരിക്കെ ഇത്തരം യാതൊരു വിധ സംവിധാനവുമില്ലാതെയാണ് ഷെഡ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെയാണ് സമീപവാസിയായ മൂസ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
ആലപ്പുഴ ജില്ലാ കലക്ടര്‍ നല്കിയ ഓര്‍ഡര്‍ പ്രകാരം അരൂര്‍ പഞ്ചായത്ത് സെക്രട്ടറി ജോസ്, ബൈജുവിന്റെ നിര്‍ദ്ദേശ പ്രകാരം ജിവനക്കാരായ സുകുമാര ചെട്ടിയാര്‍, ജയാനന്ദന്, രജി, രഘു എന്നിവരാണ് നടപടികള്‍ പൂര്‍ത്തിയാക്കി ഷെഡ്പൂട്ടി സീല്‍ ചെയ്തത്.
പഞ്ചായത്ത് അധികൃതരെ സഹായിക്കാന്‍ അരൂര്‍ പോലീസ് എഎസ്ഐ ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം എത്തിയിരുന്നു. തുടര്‍ന്ന് വൈകീട്ട് നാലോടെ നടപടിക്രമങ്ങള്‍ പൂര്‍്ത്തിയാക്കി ഷെഡ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT