അധ്യാപികയ്ക്കു നിയമവിരുദ്ധമായി ശമ്പളം വര്‍ധിപ്പിച്ച നടപടി വിവാദത്തിലേക്ക്‌

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സയന്‍സിലെ പാരാമെഡിക്കല്‍ കോഴ്‌സ് അധ്യാപികയ്ക്ക് നിയമ വിരുദ്ധമായി ശമ്പളം വര്‍ധിപ്പിച്ച സിന്‍ഡിക്കറ്റ് നടപടി വിവാദമാവുന്നു. ആരോഗ്യ സര്‍വകലാശാല വന്നതോടെ സെല്‍ഫ് ഫിനാന്‍സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി പുതിയ അഡ്മിഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സമയത്താണ് സിന്‍ഡിക്കേറ്റിന്റെ ശമ്പള വര്‍ധനവ് .   ഹെല്‍ത്ത് സയന്‍സ് വിഭാഗത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ശമ്പളം അധ്യാപികയ്ക്കു വര്‍ധിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനമാണ് വിവാദത്തിലായത്. . ഒരുഅധ്യാപികയ്ക്കു മാത്രം ശമ്പളം വര്‍ധിപ്പിക്കുന്നത് സിന്‍ഡിക്കേറ്റിലെ ചിലരുടെ താല്‍പര്യത്തിനനുസരിച്ചാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനെതിരേ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉന്നത അധികാരികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന്  അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തിക സൃഷ്ടിച്ച് അഡീഷണല്‍ അലവന്‍സായി മാസം 3000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.  ഓഡിറ്റ് ഒബ്ജക്ഷന്‍ വരാന്‍ സാധ്യതയുള്ള തീരുമാനം നടപ്പില്‍ വരുന്നതോടെ സിന്‍ഡിക്കറ്റ് പ്രതിക്കൂട്ടിലാവും.  26000 മാത്രം ശമ്പളമാണ് കരാറടിസ്ഥാനത്തില്‍ അസി. പ്രഫസര്‍ തസ്തികയില്‍ പിഎച്ച്ഡിയുള്ളവര്‍ക്ക്.  സെല്‍ഫ് ഫിനാന്‍സിങ്ങിലെ മറ്റ് അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്കും ഇതേ ശമ്പളമാണ് നല്‍കി വരുന്നത്. എന്നിട്ടും  ഒരാള്‍ക്കു മാത്രം 28000 രൂപയും പിന്നീട് 3000 രൂപയും വര്‍ധിപ്പിച്ച നടപടിക്കാണ് ആക്ഷേപമാണുള്ളത്. ശമ്പളം വര്‍ധിപ്പിച്ചതില്‍ പഠന വകുപ്പില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
Next Story

RELATED STORIES

Share it