അധ്യാപക സമിതി സെക്രട്ടേറിയറ്റ് ഉപവാസം 27ന്

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയിലെ നിശ്ചലാവസ്ഥയ്‌ക്കെതിരേ സംയുക്ത അധ്യാപക സമിതിയുടെ ആഭിമുഖ്യത്തില്‍ 27നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസ സമരം നടത്തും. വിദ്യാഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കുക, അപാകതകള്‍ പരിഹരിച്ച് ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റം നടപ്പാക്കുക, നിയമിക്കപ്പെട്ട അധ്യാപകര്‍ക്കു നിയമനാംഗീകാരം നല്‍കി ശമ്പളം നല്‍കുക, ക്ലസ്റ്റര്‍ കോ-ഓഡിനേറ്റര്‍മാരുടെ സേവനകാലം നോണ്‍ ഡ്യൂട്ടിയാക്കിയ ഉത്തരവു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. ഉപവാസ സമരത്തില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്നു പി ഹരിഗോവിന്ദന്‍ (ചെയര്‍മാന്‍, പ്രസിഡന്റ് കെപിഎസ്ടിഎ), എ കെ സൈനുദ്ദീന്‍ (ജനറല്‍ കണ്‍വീനര്‍, പ്രസിഡന്റ് കെഎസ്ടിയു), പി മോഹനന്‍ (പ്രസിഡന്റ്, എഎച്ച്എസ്ടിഎ), കെ മുഹമ്മദ് ഇസ്മായില്‍ (പ്രസിഡന്റ്, കെഎച്ച്എസ്ടിയു), ഇബ്രാഹിം മുതൂര്‍ (പ്രസിഡന്റ് കെഎടിഎഫ്), എ വി ഇന്ദുലാല്‍ (ജനറല്‍ സെക്രട്ടറി, കെഎടിഎ), ഡോ. സാബു ജി വര്‍ഗീസ് (ജനറല്‍, സെക്രട്ടറി എച്ച്എസ്ടിഎ), ഡി ആര്‍ ജോസ് (പ്രസിഡന്റ്, കെപിടിഎഫ്) ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it