അധ്യാപകര്‍ പിന്‍വലിയുന്നത് ഖേദകരം- മന്ത്രി

നിലമ്പൂര്‍: കേരളത്തില്‍ നടന്ന ഏറ്റവും വലിയ പ്രളയത്തില്‍ നിന്നു കരകയറുന്നതിന് സര്‍ക്കാര്‍ ജീവനക്കാരോട് ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് അപേക്ഷിച്ചിട്ട് നല്‍കാന്‍ തയ്യാറാവാത്ത അധ്യാപകരുടെ നടപടി ഖേദകരമെന്ന് മന്ത്രി കെ ടി ജലീല്‍. സമൂഹത്തില്‍ ഏറ്റവും സ്വീകാര്യരാവുന്ന വിഭാഗമാണ് അധ്യാപകര്‍ എന്നിരിക്കെ 82 ശതമാനം എയ്ഡഡ് സ്ഥാപനങ്ങളും സാലറി ചാലഞ്ച് ഏറ്റെടുത്തിട്ടില്ല. ഏത് പ്രതിസന്ധിയിലും സമൂഹത്തിന് മുന്നില്‍ നിന്നു വഴികാണിക്കേണ്ടവരാണ് അധ്യാപകര്‍. ഒരു മാസെത്ത ശമ്പളം മാസത്തില്‍ മൂന്ന് ദിവസം വച്ച് 10 മാസംകൊണ്ടാണ് നല്‍കേണ്ടത്. കൂടുതല്‍ ശമ്പളം വാങ്ങുന്നവരാണ് സര്‍ക്കാരിനോട് വിസമ്മതം കാണിക്കുന്നതെന്നറിയുമ്പോള്‍ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ ഒരുപക്ഷേ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് ജനപിന്തുണ വേണ്ടുന്ന ഘട്ടം വരുമ്പോഴാണ് സമൂഹം തിരിച്ചടിക്കുക. നവകേരള നിര്‍മാണത്തിന് രാഷ്ട്രീയം നോക്കാതെ കൈയഴച്ച് സഹായിക്കാനുള്ള മനോഭാവമാണുണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it