Flash News

അധ്യാപകരുടെ ശിക്ഷ ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈകോടതി

അധ്യാപകരുടെ ശിക്ഷ ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈകോടതി
X



ഭോപ്പാല്‍: വിദ്യാര്‍ഥികളെ അധ്യാപകര്‍  അച്ചടക്കമില്ലായമയുടെ പേരില്‍ ശിക്ഷിച്ചാല്‍ അത് ആത്മഹത്യാ പ്രേരണാ കുറ്റം ആവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പത്താം ക്ലാസുകാരിയുടെ ബന്ധു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക ഉത്തരവ്. 'ഒരു രക്ഷിതാവ് ചെയ്യേണ്ട ഉത്തരവാദിത്തമാണ് സ്‌കൂളിലുളള സമയം കുട്ടികളോട് അധ്യാപകര്‍ ചെയ്യുന്നത്. കുട്ടിയെ നേരായ വഴിയിലൂടെ അച്ചടക്കം പഠിപ്പിക്കാനാണ് അധ്യാപകര്‍ ശ്രമിക്കുക. അവരെ തിരുത്തലാണ് അധ്യാപകരുടെ ഉദ്ദേശം', ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ പറഞ്ഞു.

പ്രിന്‍സിപ്പള്‍ ആര്‍കെ മിശ്ര വഴക്ക് പറയുകയും തല്ലുകയും ചെയ്‌തെന്ന് ആരോപിച്ച് 2017 നവംബര്‍ 14നാണ് അനുപ്പൂരില്‍ നിന്നുളള പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. ക്ലാസ് സമയം കൂട്ടുകാരോടൊപ്പം സ്‌കൂളിന് പുറത്തു കണ്ടതിനാണ് പ്രിന്‍സിപ്പാള്‍ ശിക്ഷിച്ചത്. തന്നെ വഴക്ക് പറയുകയും തല്ലുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി അമ്മാവനോട് പരാതിപ്പെട്ടതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്.

പ്രിന്‍സിപ്പാളിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. അധ്യാപകരും രക്ഷിതാക്കളും ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ മാത്രമേ കുട്ടികളം നേരായ രീതിയില്‍ കൊണ്ടു വരാന്‍ കഴിയുകയുളളുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ ശിക്ഷ കിട്ടിയാല്‍ മാത്രമേ കുട്ടികള്‍ തിരുത്താന്‍ തയ്യാറാവുകയുളളുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരെ കൈപിടിച്ച് നടത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it