Alappuzha local

അധികൃതരുടെ അനാസ്ഥ : കളയ്ക്കാട് പാടത്തെ നെല്ല് സംഭരണം അനന്തമായി നീളുന്നു



ഹരിപ്പാട്: അധിക നെല്ല് നല്‍കാത്തതിന്റെ പേരില്‍ സംഭരണം മുടങ്ങിയ പോട്ട-കളയ്ക്കാട് പാടശേഖരത്തിലെ കര്‍ഷകര്‍ നെല്ലുമായി ഹരിപ്പാട്ടെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചെങ്കിലും അസി. ഡയറക്ടര്‍ പാടശേഖര ഭാരവാഹികളോട് കാര്യങ്ങള്‍ തിരക്കുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ തയ്യാറാകാതെ ധാര്‍ഷ്ട്യം കാണിക്കുകയായിരുന്നുവെന്നും ഉന്നത സ്ഥാനത്തിരുന്നു നടപടിസ്വീകരിക്കേണ്ട ഉദ്യോഗസ്ഥ കര്‍ഷകരോട് പുറംതിരിഞ്ഞ സമീപനമാണ് കാണിച്ചതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ നിലപാടുകാരണം ഇന്നലെയും മില്ലുടമകള്‍ എത്തിയില്ല. അതിനാല്‍ നെല്ലു സംഭരണം അനന്തമായി നീളുന്നു. നെല്ല് കെട്ടിക്കിടക്കുന്നതിനാല്‍ കര്‍ഷകരും പ്രതിനിധികളും അടങ്ങുന്ന സംഘംഗതാഗത മന്ത്രി തോമസ് ചാണ്ടിയെ കണ്ട് ആവലാതികള്‍ ബോധിപ്പിച്ചു.  മങ്കൊമ്പിലെ നെല്ല് ഗവേഷണകേന്ദ്രത്തില്‍ നിന്നുംഉദ്യോഗസ്ഥര്‍ പാടശേഖരത്തിലെത്തി നെല്ലിന്റെ സാമ്പിള്‍ ശേഖരിച്ചുമടങ്ങി. യന്ത്രത്തില്‍ പരിശോധന നടത്തി അടുത്ത ദിവസംതന്നെ സംഭരണത്തിനു നടപടി സ്വീകരിക്കാമെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്നാല്‍ സംഭരണത്തിന്റെ ചുമതലയുള്ള പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ ഇന്നലെയും പാടശേഖരത്തിലെത്തുകയോ സ്ഥിതിഗതികള്‍ വിലയിരുത്തുകയോ ചെയ്തില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വീയപുരം കൃഷിഭവന്‍ പരിധിയല്‍ ഈ പാടത്തിലൊഴികെ മറ്റു പാടശേഖരങ്ങളിലെല്ലാം വിളവെടുപ്പും സംഭരണവും ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ പാടത്തില്‍ മാത്രമേ ഇനി നെല്ല് സംഭരിക്കാനുള്ളൂഎന്നാണ് പാടശേഖരസമിതി പ്രസിഡന്റ്‌സി കെ ശ്രീകുമാരന്‍ നായരും സെക്രട്ടറി ഇ കെഗോപിയും പറയുന്നു. സംഭരണം നടക്കാത്തതിന്റെ പേരില്‍കര്‍ഷകരുടെ പ്രതിസന്ധി നാല്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സംഭരണം നടക്കാതെ വൈകുന്നതുമൂലം ഇത് അഞ്ചാംതവണയാണ് നെല്ല് ഉണക്കികൂട്ടുന്നതെന്നുംകര്‍ഷകരും പാടശേഖരസമിതിയും പറയുന്നു. വിളവെടുപ്പു പൂര്‍ത്തീകരിച്ച് 13 ദിവസം പിന്നിട്ടിരിക്കുകയാണെന്നും കര്‍ഷകരെ ദ്രോഹിക്കുന്ന മില്ലുകാര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it