palakkad local

അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ മദ്യവില്‍പന സജീവം



കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളില്‍ മദ്യവില്‍പസജീവമായി. ആനമലയില്‍നിന്നും ചെമ്മണാംപതി ബൈപാസ് വഴിയാണ് ഇരുചക്രവാഹനങ്ങളിലും മറ്റു യാത്രാവാഹനങ്ങളിലുമായി തമിഴ്‌നാട്ടില്‍നിന്നുള്ള മദ്യം കടത്തുന്നത്. പ്രായാധിക്യമുള്ള സ്ത്രീകളെയും വൃദ്ധരേയുമാണ് സംഘം മദ്യക്കടത്തിനായി ഉപയോഗിക്കുന്നത്. മദ്യം ലക്ഷ്യസ്ഥാനത്ത് എത്തിച്ചാല്‍ ഇരുന്നൂറുമുതല്‍ 250 രൂപ വരെയാണ് ഇവര്‍ക്കു കൂലിനല്‍കുന്നത്. വില്‍പനയ്ക്കുള്ള സൗകര്യം കണക്കാക്കി 180 മില്ലിഗ്രാം അളവിലുള്ള മദ്യക്കുപ്പികളാണ് കടത്തുന്നത്. പ്രായാധിക്യമുളളവരെ വകുപ്പ് അധികൃതര്‍ പിടികൂടിയാലും പ്രായാധിക്യം കണക്കിലെടുത്ത് കേസില്‍നിന്നും ഒഴിവാക്കുമെന്നാണ് മാഫിയാസംഘം കണക്കുകൂട്ടുന്നത്. ചെമ്മണാംപതി, അളകാപുരി, മൂച്ചന്‍കുണ്ട്, അണ്ണാനഗര്‍, നീളിപ്പാറ എന്നിവിടങ്ങളില്‍ മദ്യവില്‍പന കുടില്‍വ്യവസായമായി മാറി. എക്‌സൈസ് വകുപ്പിനു ആവശ്യത്തിന് വാഹനസൗകര്യവും ജീവനക്കാരുമില്ലാത്തതില്‍ രഹസ്യവിവരം ലഭിച്ചാലും തക്കസമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ മദ്യകച്ചവടക്കാര്‍ക്ക് ഏറെ ഗുണകരമാകും. കൊല്ലങ്കോട്ടില്‍ ബിവറേജ്‌സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ദൂരക്കുറവാണ് തമിഴ്‌നാട് കള്ളക്കടത്തു മദ്യം ജനങ്ങള്‍ ഉപയോഗിക്കുന്നതിനു പ്രധാനകാരണം.
Next Story

RELATED STORIES

Share it