Flash News

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടി: ബിഎസ്എഫ് ജവാന് പരിക്ക്



ജമ്മു: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍സേന വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് പരിക്കേറ്റു. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. ജമ്മുവിലെ അര്‍നിയ മേഖലയിലാണ് പാക് വെടിവയ്പ് നടന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞദിവസം പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു യുവതി കൊല്ലപ്പെടുകയും അവരുടെ ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it