Flash News

അതിര്‍ത്തിയില്‍ വിദേശികള്‍ക്ക് നിരോധനം: നിയന്ത്രണം ഒഴിവാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ സഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചിരുന്ന രാജ്യത്തെ അതിര്‍ത്തിപ്രദേശങ്ങളിലെ നിയന്ത്രണം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ചൈന, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒഴികെയുള്ള സഞ്ചാരികള്‍ക്കാണ് പ്രത്യേക മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശനം അനുവദിക്കുക.
60 വര്‍ഷം പഴക്കമുള്ള നിയന്ത്രണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനപ്പരിശോധിക്കുന്നത്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലേക്കും അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേക്കും വിദേശ സഞ്ചാരികള്‍ക്കു പോവണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങൡലേക്ക് വിദേശ സഞ്ചാരികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വിഷയത്തില്‍ മറ്റ് ഏജന്‍സികളുമായും സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുക. തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സംസ്ഥാന വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
1958ലെ ഫോറിനേഴ്‌സ് (സംരക്ഷിത മേഖലകള്‍) ഉത്തരവുപ്രകാരമാണ് ചില സംസ്ഥാനങ്ങളിലെ അന്തര്‍ദേശീയ അതിര്‍ത്തികളും അതിന്റെ ഇടയിലുള്ള ഭാഗങ്ങളും സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it