kozhikode local

അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള ഒഴുക്കു കുറഞ്ഞു: സ്പീക്കര്‍

പേരാമ്പ്ര: പൊതു വിദ്യാഭ്യാസം ശക്തിപ്പെടുകയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും പീനങ്ങളും വന്നതോടെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള ഒഴുക്ക് കുറഞ്ഞതായി  നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളില്‍ കുറ്റിവയലില്‍ നാരായണി മാരസ്യാരുടെ ഓര്‍മയ്ക്കായി  കുടുംബം സമര്‍പ്പിച്ച ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂത്താളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ സിന്ധു, പി സി കീര്‍ത്തന, ഹരിപ്രിയ സന്തോഷ്, എന്നീ പ്രതിഭകളെ ആദരിച്ചു. പി ആര്‍ സാവിത്രി, റഹ്മത്ത് മുണ്ടക്കുറ്റി, അഡ്വ. ജയപ്രശാന്ത് ബാബു, പി പി നാസര്‍, ടി വി ശാലിനി, തണ്ടോറ ഉമ്മര്‍, പി സി ഗോപിനാഥ്, എം സി ബഷീര്‍, പി കെ അജീഷ്, ശ്രീധരന്‍ കാളംകുളം, കെ ജി രാമനാരായണന്‍, രവീന്ദ്രന്‍ കേളോത്ത്, പി എം രാഘവന്‍, എ ബാലചന്ദ്രന്‍, അബ്ദുല്ല ബൈത്തുല്‍ ബര്‍ക്ക, ദിനേശ് കാപ്പുങ്കര, സിദ്ധീഖ് മാണിക്കോത്ത്, പി കെ മുസ്തഫ, വി കെ നാരായണന്‍ അടിയോടി, എം കെ രവീന്ദ്രന്‍, പി സി കാര്‍ത്ത്യായനി, എന്‍ പി നാരായണന്‍, കുഞ്ഞമ്മദ് ചില്ല, പി കെ നിര്‍മല, സാജിദ് നടുവണ്ണൂര്‍, ടി എന്‍ മുഹമ്മദ് ആഷിഖ്  സംസാരിച്ചു. കെ വി പ്രഭാകര മാരാര്‍, കെ വി സോമനാഥന്‍ എന്നിവരാണ് ഗ്രന്ഥശാല പണികഴിപ്പിച്ചത്. പ്രധാനാധ്യാപിക പി പി ശാന്ത , സ്റ്റാഫ് സെക്രട്ടറി പി സി ദിലീപ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it