അഡ്വ. പി എ പൗരന്‍ പിയുസിഎല്‍ സംസ്ഥാന ജന. സെക്രട്ടറി

വ്യത്യസ്ത ട്രെയിലറുമായി വെറ്ററിനറി ഡോക്ടറുടെ നോവല്‍പൊന്നാനി: സിനിമയെ വെല്ലുന്ന ട്രെയിലറുമായി ഒരു നോവല്‍. വെറ്ററിനറി ഡോക്ടറും എഴുത്തുകാരനുമായ തൃശൂര്‍ സ്വദേശി വെസ്റ്റിന്‍ വര്‍ഗീസിന്റെ 'ദ ഷാഡോ ഓഫ് ദി സ്റ്റിം എന്‍ജിന്‍' എന്ന ബുക്കിനാണ് സിനിമയെ വെല്ലുന്ന ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
വെസ്റ്റിന്റെ തന്നെ ആശയമായിരുന്നു വിദേശരാജ്യങ്ങളില്‍ കാണുന്നതുപോലെ ഒരു ബുക്ക് ട്രെയിലര്‍ പുറത്തിറക്കുക എന്നത്. 'ദ ഷാഡോ ഓഫ് ദി സ്റ്റീം എന്‍ജിന്‍' എന്ന പുസ്തകം വായിക്കാന്‍ ഒരുങ്ങുന്നവരെ പ്രേരിപ്പിക്കുന്നതരത്തിലാണ് പരസ്യ ഏജന്‍സിയായ ഓക്ക് ട്രീ ട്രെയിലര്‍ ഒരുക്കിയത്. കഥയ്ക്ക് ഇണങ്ങുന്ന സ്‌ക്രിപ്റ്റ് തയ്യാറാക്കി ട്രെയിലര്‍ സംവിധാനം ചെയ്തത് ഓക്ക് ട്രീയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയ ഫേവര്‍ ഫ്രാന്‍സിസ് ആണ്.
ഹാരിപോട്ടര്‍ കഥകള്‍പോലെയുള്ള ഒരു പുസ്തകമാണ് വെസ്റ്റിന്‍ എഴുതിയിരിക്കുന്നത്. സുനാമിയില്‍ വീട് നഷ്ടപ്പെട്ട രണ്ടു കുട്ടികള്‍ വനത്തില്‍ ഒറ്റപ്പെട്ടുപോവുന്നു. അവരുടെ സാഹസികതയും അതിജീവനവുമാണ് നോവലിന്റെ ഇതിവൃത്തം. അതിനാല്‍ തന്നെ തീര്‍ത്തും കുട്ടികള്‍ക്കു വേണ്ടിയുള്ള നോവല്‍ അവരിലേക്ക് എത്തിക്കാന്‍ വീഡിയോ നല്ല മാര്‍ഗമാണെന്നു തോന്നിയെന്ന് ഫേവര്‍ ഫ്രാന്‍സിസ് പറയുന്നു.
ഡിസി മാംഗോ പ്രസിദ്ധീകരിക്കുന്ന നോവലിന്റെ ട്രെയിലറിന് കാമറയും എഡിറ്റിങും നിര്‍വഹിച്ചത് ആല്‍ബിന്‍ ആന്റുവാണ്. ട്രെയിലറിന്റെ മ്യൂസിക് സംഗീത് പവിത്രനാണ്. ശ്രീഹരി കൈലാസ്, സ്വല്‍ഹ ഫാത്തിമ എന്നിവരാണ് ട്രെയിലറില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.
വിദേശരാജ്യങ്ങളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധികരിക്കും മുമ്പ് ട്രെയിലറുകള്‍ ഇറക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമായാണ്.

Next Story

RELATED STORIES

Share it