അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനമില്ല: മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്

തിരുവനന്തപുരം: ഒന്നേമുക്കാ ല്‍ വര്‍ഷം മുമ്പ് പിഎസ്‌സിയി ല്‍ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍മാരെ ഇതുവരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അടിയന്തരമായി അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 23ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
ഉദേ്യാഗാര്‍ഥികള്‍ കെഎസ്ആര്‍ടിസിയെ സമീപിച്ചപ്പോള്‍ കോര്‍പറേഷന്റെ പുനരുദ്ധാരണം പൂര്‍ത്തിയായാലുടന്‍ നിയമിക്കാമെന്ന് എംഡി അറിയിച്ചിരുന്നു. എന്നാല്‍ പുനരുദ്ധാരണം പൂര്‍ത്തിയായെങ്കിലും നിയമനനടപടികള്‍ തുടങ്ങിയിട്ടില്ല. ഉദേ്യാഗാര്‍ഥികളില്‍ ഭൂരിപക്ഷവും 40 വയസ്സ് കഴിഞ്ഞവരാണ്. ഇവര്‍ക്ക് ഇനി പിഎസ്‌സി പരീക്ഷ എഴുതാന്‍ സാധിക്കില്ല. ഉദേ്യാഗാര്‍ഥികളില്‍ ഭര്‍ത്താവ് മരിച്ചവരും നിര്‍ധനരുമുണ്ട്. 2016 ഡിസംബര്‍ 31നാണ് ഇവര്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചത്.

Next Story

RELATED STORIES

Share it