അടിയന്തരമായി വേണ്ടത് 30,000 കോടി

കൊച്ചി: സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനും പുനര്‍നിര്‍മാണത്തിനുമായി അടിയന്തരമായി വേണ്ടത് 30,000 കോടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത്രയും തുകസമാഹരിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ അഭ്യര്‍ഥിച്ചതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. പ്രളയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചോദ്യംചെയ്തും പുനരുദ്ധാരണത്തിന് നടപടികള്‍ ആവശ്യപ്പെട്ടും നല്‍കിയ വിവിധ ഹരജികളിലാണ് 117 പേജുള്ള വിശദീകരണം. വിദേശരാജ്യങ്ങളില്‍ നിന്ന് നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി തേടി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ദുരിതാശ്വാസനിധിയില്‍ നിന്ന് 419.78 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറി. അജൈവ മാലിന്യം സംസ്‌കരിക്കാനായി കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.നിലവിലെ കുടിവെള്ള വിതരണ ശൃംഖല പുനസ്ഥാപിക്കാന്‍ 4,400 കോടി രൂപ വേണ്ടിവരും. 823.69 കോടിയുടെ നഷ്ടമാണ് വൈദ്യുതി മേഖലയ്ക്കുണ്ടായത്. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും വിശദീകരണത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it