Flash News

അടിമാലിയില്‍ ഹാഷിഷ് പിടികൂടിയ സംഭവം:കൂടുതല്‍ പേര്‍ പിടിയിലായേക്കും

അടിമാലിയില്‍ ഹാഷിഷ് പിടികൂടിയ സംഭവം:കൂടുതല്‍ പേര്‍ പിടിയിലായേക്കും
X


അടിമാലി: അഞ്ചുകോടിയുടെ ഹാഷിഷ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍പേര്‍ പിടിയിലാകുമെന്ന് സൂചന.സമൂഹത്തില്‍ ഉയര്‍ന്ന ബന്ധമുളളവരായ പൊന്നപ്പാല കരിം,കൊന്നത്തടി പാനിപ്ര സുരേന്ദ്രന്‍ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് അടിമാലി കേന്ദ്രീകരിച്ചുളള വന്‍ റാക്കറ്റിനെകുറിച്ച് കൊച്ചി ഡയറക്ടേറേറ്റ് ഓഫ് റവന്യു ഇന്റലിജെന്‍സ് സംഘത്തിന് വിവരങ്ങള്‍ ലഭിച്ചത്. രണ്ട് വര്‍ഷത്തിനിടെ വന്‍തോതില്‍ ഹാഷിഷ് ഇവരുടെ നേത്യത്വത്തില്‍ അടിമാലിയിലെത്തിച്ച് വില്‍പ്പന നടത്തുകയും ചെയ്തതായി സൂചനയുണ്ട്. കരാറുകാരനായ സുരേന്ദ്രനും വ്യാപാരിയായ കരീമും സമൂഹത്തില്‍ അറിയപ്പെടുന്നവരാണ്.ഇവരുടെ വ്യക്തിബന്ധങ്ങളും വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് സഹായകമായി.കര്‍ണ്ണാടകത്തില്‍ നിന്ന് പോത്തുകളെ കൊണ്ടുവന്ന് വ്യാപാരം തുടങ്ങുന്നതിന് ഇവരോടൊപ്പമുണ്ടായിരുന്ന ആളാണ് കഞ്ചാവും ഹാഷിഷും ലഭിക്കുന്നതിനും വിപണനം നടത്തുന്നതിനും ഇവര്‍ക്ക് പ്രജോതനമായതെന്നാണ് വിവരം.ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.കരീമിനെ പിടികൂടുബോള്‍ 10 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.ഇത് വസ്തു വിറ്റതാണെന്ന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇന്റലിജന്‍സ് ഇത് മുഖവിലക്കെടുത്തിട്ടില്ല.വാഹനമോഷണം ഉല്‍പ്പെടെ മറ്റ് കേസുകളിലും കരീം ഉല്‌പ്പെട്ടത് അന്വേഷണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.ഇതിനിടെ അടിമാലി,രാജാക്കാട്,കൊന്നത്തടി,ശാന്തന്‍പാറ,വാത്തികുടി പഞ്ചായത്തുകളില്‍ നിന്നുളള യുവാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും ഹാഷിഷുമായി പിടിയിലാകുന്നുണ്ട്.കഴിഞ്ഞ ദിവസം അടിമാലിക്കാരനെ രണ്ട് കിലോ ഹാഷിഷുമായി എറണാകുളത്ത് പിടികൂടിയിരുന്നു.ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് അടിമാലിയില്‍ നിന്ന് 5 കോടിയുടെ ഹാഷിഷ് പിടികൂടുന്നതിന് കാരണമായത്.
Next Story

RELATED STORIES

Share it