World

അടിച്ചമര്‍ത്തല്‍ നയം മാറ്റാന്‍ മലേസ്യ

ക്വാലാലംപൂര്‍: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ തടങ്കലില്‍ അയക്കാനുള്ള അടിച്ചമര്‍ത്തല്‍ നയം തിരുത്താനൊരുങ്ങി മഹാതീര്‍ സര്‍ക്കാര്‍. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന (സുരക്ഷാ അതിക്രമം തടയല്‍-പ്രതേക വ്യവസ്ഥ) സോസ്മ നയത്തെ പിന്‍വലിക്കാനൊരുങ്ങുകയാണു മലേസ്യ. ഭരണത്തിലെത്തിയാല്‍ രാജ്യത്തു നിന്നും സോസ്മ പിന്‍വലിക്കുമെന്നു പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയാണു മഹാതീര്‍ സര്‍ക്കാര്‍ മലേസ്യയില്‍ അധികാരത്തിലെത്തുന്നത്. ഭീകരവാദ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞു 2012ലാണ് നജീബ് റസാഖ് സര്‍ക്കാര്‍ സോസ്മ കൊണ്ടുവരുന്നത്. എന്നാല്‍ സോസ്മ പ്രകാരം എറ്റവും കൂടുതല്‍ തടങ്കലിലായത് ജനാധിപത്യ പ്രക്ഷോഭകരാണ്. കുറ്റമൊന്നുമില്ലാതെ പൗരന്‍മാരെ 28 ദിവസമോ, അതിലധികമോ തടങ്കല്‍ നല്‍കാമെന്നതാണു നിയമത്തിന്റെ വ്യവസ്ഥ. സര്‍ക്കാരിന്റെ തീരുമാനത്തെ മലേസ്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it