kasaragod local

അടക്ക കൊഴിഞ്ഞു പോക്ക് രൂക്ഷമാവുന്നു; ദുരിതംപേറി കര്‍ഷകര്‍

ബദിയടുക്ക: കവുങ്ങ് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് അട്ക്ക  കൊഴിഞ്ഞു പോക്ക് രൂക്ഷമാകുന്നു. ഇത് മൂലം അടയ്ക്ക കര്‍ഷകര്‍ ദുരിതത്തിലായി. കാലവസ്ഥാവ്യതിയാനം മൂലം കവുങ്ങുകളിലെ പച്ച അടക്ക കൊഴിഞ്ഞു വീഴുകയാണ്. കനത്ത മഴയാണ് കൊഴിഞ്ഞു പോക്കിന് കാരണമാവുന്നത്. മഹാളി രോഗത്തിന് തളിക്കേണ്ടുന്ന മിശ്രിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സബ്‌സിഡിയിനത്തില്‍ ലഭിക്കാതെ വന്നതോടെ പലര്‍ക്കും മരുന്ന് തളിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മഹാളി പടര്‍ന്നു പിടിക്കുകയായിരുന്നു.
ഒരു ഭാഗത്ത് മഹളിരോഗവും മറ്റൊരു വശത്ത് പ്രത്യേകതരം കീടബാധമൂലവും അടയ്ക്ക പച്ചക്ക് തന്നെ കൊഴിഞ്ഞുപോവുകയാണ്.
അതോടൊപ്പം തന്നെ വേനല്‍ ചൂട് കാരണവും അടയ്ക്ക കൊഴിഞ്ഞുപോക്കിന് മറ്റൊരു കാരണമായതായി കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു. കേരള-കര്‍ണാടക അതിര്‍ത്തി പഞ്ചായത്തുകളായ ബദിയടുക്ക, എണ്‍മകജെ, കുമ്പഡാജെ, ബെള്ളുര്‍, പുത്തിഗെ, ദേലംപാടി പഞ്ചായത്ത് പരിധികളിലും കര്‍ണാടകയിലെ വിട്ടഌസുള്ള്യ തുടങ്ങിയ സ്ഥലങ്ങളിലും പകര്‍ച്ച വ്യാധി പോലെയാണ് അടയ്ക്ക കൊഴിഞ്ഞു പോകുന്നത്.
ഇത് മൂലം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് വായ്പ തിരിച്ചടക്കുവാന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നു.
Next Story

RELATED STORIES

Share it