അഞ്ഞൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കുമളി: കൊട്ടാരക്കര-ദിണ്ടിഗ ല്‍ ദേശീയ പാതയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. രാജസ്ഥാന്‍ ഭരത്പൂര്‍ ജില്ലയിലെ ഉഞ്ചേര സ്വദേശി അലീം (23) ആണു മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്നെന്നു പറയുന്ന രാജസ്ഥാന്‍ സ്വദേശി ലിസ്തത്തിനു വേണ്ടിയുള്ള തിരച്ചി ല്‍ പോലിസും നാട്ടുകാരും തുടരുകയാണ്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളിക്ക് സമീപം ഇറച്ചില്‍പ്പാലത്താണ് ലോറി അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ആറുമണിയോടെയാണു സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ചക്ക കയറ്റി ബംഗളൂരുവിലേക്കു പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറച്ചില്‍പ്പാലത്തിന് സമീപത്തുള്ള കൊടുംവളവില്‍ നിന്ന് 500ഓളം അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പിന്നാലെ എത്തിയ വാഹനത്തിലുള്ളവര്‍ അറിയിച്ചതനുസരിച്ച് ലോവര്‍ ക്യാംപില്‍ നിന്ന് പോലിസും നാട്ടുകാരും എത്തി നടത്തിയ തിരച്ചിലിലാണ് അലീമിനെ കണ്ടെത്തിയത്. ഇയാളെ ചുമന്ന് റോഡില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെന്നും അയാളാണ് വാഹനം ഓടിച്ചിരുന്നതെന്നും അലീം തമിഴ്‌നാട് പോലിസിനെ അറിയിച്ചിരുന്നു. മാത്രമല്ല, ലോറിയുടമയും സേലം സ്വദേശിയുമായ വടിവേലു ഒപ്പമുണ്ടായിന്നുവെന്ന് പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. എ ന്നാല്‍ ലോറിയില്‍ രണ്ടുപേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് സൂചനയുണ്ട്.
ചെങ്കുത്തായ കൊടുംവളവില്‍ എത്തിയപ്പോള്‍ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് പോലിസിന്റെ നിഗമനം. മലയുടെ നടുഭാഗത്തായി ലോറിയു ടെ മുന്‍വശം മണ്ണില്‍ കുത്തി നി ല്‍ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണ്. മാത്രമല്ല, ഉറപ്പില്ലാത്ത മണ്ണായതിനാല്‍ ലോറി ഇവിടെ നിന്നു തെന്നിനീങ്ങാനുള്ള സാധ്യതയുമുണ്ട്.
ലോറി അപകടത്തില്‍പ്പെട്ട മലയുടെ അടിവാരത്തുക്കൂടിയാണ് മുല്ലപ്പെരിയാറില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോവുന്ന ഇറച്ചില്‍പ്പാലം കനാലുള്ളത്. അലീമിന്റെ മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it